ആലപ്പുഴ : അരൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭാരതിയമ്മക്കെങ്ങനെ മാറി നിൽക്കാൻ കഴിയും. പ്രായത്തെയും ശാരീരിക പ്രയാസങ്ങളെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പുന്നപ്ര വയലാർ സമരത്തിന് സാക്ഷ്യം വഹിച്ച തുറവൂർ പടിഞ്ഞാറ്റെ ഭാരതിയമ്മ (84) പതിവ് തെറ്റിക്കാതെ രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി.
ഓർമ്മയുടെ വീര്യം ചോരാതെ വികസനം സ്വപ്നം കണ്ട് ഭാരതിയമ്മ വോട്ടു ചെയ്തു - election soft stories
പ്രായത്തെയും ശാരീരിക പ്രയാസങ്ങളെയും അവഗണിച്ചാണ് പുന്നപ്ര വയലാർ സമരത്തിന് സാക്ഷ്യം വഹിച്ച തുറവൂര്‍ സ്വദേശി ഭാരതിയമ്മ വോട്ടു ചെയ്യാനെത്തിയത്.
![ഓർമ്മയുടെ വീര്യം ചോരാതെ വികസനം സ്വപ്നം കണ്ട് ഭാരതിയമ്മ വോട്ടു ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4824080-thumbnail-3x2-bharathiyamma.jpg?imwidth=3840)
വയലാറിന്റെ വീരപുത്രി ഭാരതിയെത്തി പതിവ് പോലെ വോട്ട് ചെയ്യാൻ
ആലപ്പുഴ : അരൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭാരതിയമ്മക്കെങ്ങനെ മാറി നിൽക്കാൻ കഴിയും. പ്രായത്തെയും ശാരീരിക പ്രയാസങ്ങളെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പുന്നപ്ര വയലാർ സമരത്തിന് സാക്ഷ്യം വഹിച്ച തുറവൂർ പടിഞ്ഞാറ്റെ ഭാരതിയമ്മ (84) പതിവ് തെറ്റിക്കാതെ രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി.
ഓർമ്മയുടെ വീര്യം ചോരാതെ വികസനം സ്വപ്നം കണ്ട് ഭാരതിയമ്മ വോട്ടു ചെയ്തു

Intro:
Body:വയലാറിന്റെ വീരാപുത്രി ഭാരത്തിയെത്തി പതിവ് പോലെ വോട്ട് ചെയ്യാൻ
ആലപ്പുഴ : ജന്മനാടായ അരൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജനാധിപത്യ ബോധമുള്ള ഭാരതിക്കെങ്ങനെ മാറി നിൽക്കാൻ കഴിയും. പ്രായത്തെയും ശാരീരിക പ്രയാസങ്ങളെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചു പുന്നപ്ര വയലാർ സമരത്തിന് സാക്ഷ്യംവഹിച്ച തുറവൂർ പടിഞ്ഞാറ്റെ ഭാരതിയമ്മ (84)യെത്തി.
പതിവായി എല്ലാത്തവണയെയും വോട്ട് ചെയ്യാനെത്തുന്ന ഭാരതി ഇത്തവണയും പതിവ് തെറ്റിക്കാതെ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. കണ്ണിന് കാഴ്ച ശക്തി കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓർമ്മയുടെ വീര്യം കൂടി തന്നെയാണുള്ളത്. തന്റെ പത്താം വയസ്സിൽ പട്ടിണിയുടെ പടുകുഴിയിൽ നിന്ന് ഒരുനേരത്തെ അന്നതിനായി ഓളതല കായൽ നീന്തി കപ്പ വാങ്ങാൻ പോയതും ബാല്യത്തിൽ സർ സിപിയുടെ ചോറ്റുപട്ടാളത്തെ നേരിട്ട സമരഭടന്മാരുടെ വീരഗാഥകളും ഭാരതിയ്ക്ക് ഇന്നും ഓർമ്മയുണ്ട്. പുന്നപ്ര - വയലാർ വിപ്ലവ സമരത്തിന്റെ ഭാഗമായി വെടിവെപ്പ് നടന്ന ഓളതലയും മേനാശ്ശേരിയും പരിസര പ്രദേശങ്ങളും അരൂർ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.
അരൂരിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ തന്നെ ജയിക്കുമെന്നാണ് ഭാരതി ഉറച്ചു വിശ്വസിക്കുന്നത്. ആ വിജയത്തിന്റെ ഭാഗമാവാൻ വേണ്ടിയാണ് താനും ഭർത്താവും വോട്ട് ചെയ്യാൻ എത്തിയതെന്ന് ഭാരതി പറയുന്നു. അരൂരിൽ മണ്ഡലത്തിലെ 138ആം നമ്പർ ബൂത്തിൽ വോട്ടർമാരായ ഭാരതിയും ഭർത്താവ് മോഹനനും തുറവൂർ സ്വദേശികളാണ്.
പഴയകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി വിവിപാറ്റ് അവതരിപ്പിച്ചത് തങ്ങളെ പോലെ കാഴ്ചക്കുറവുള്ളവർക്ക് ഏറെ ഗുണം ചെയ്യുമെന്നും തങ്ങൾ ചെയ്യുന്നവർക്ക് തന്നെയാണോ വോട്ട് പോകുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുമെന്നതിനാൽ വോട്ട് പാഴാവുമെന്ന പേടി വേണ്ടെന്നും ഭാരതി പറഞ്ഞു. പണ്ട് ബാലറ്റ് പേപ്പർ കാലത്തെ തിരഞ്ഞെടുപ്പ് ഓർമ്മകൾ ആവേശപൂർവ്വം ഓർത്തെടുക്കുകയായിരുന്നു ഭാരതി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള മഷി ഒഴിക്കലിനും ബൂത്ത് പിടിത്തവും ഇന്നില്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇല്ലായ്മ ചെയ്യാൻ പോലീസും അധികാരികളും നടത്തുന്ന പരിശ്രമങ്ങളെയും ഭാരതി പ്രശംസിച്ചു.
(byte മുൻപ് അയച്ചിട്ടുണ്ട്)
Conclusion:

Last Updated : Oct 21, 2019, 9:03 PM IST