ETV Bharat / state

ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു - reading

പ്രസാധകനും വാഗ്മിയുമായ ചുനക്കര ജനാർദനന്‍ നായർ മുഖ്യപ്രഭാഷണം നടത്തി

ധന്യ ആർ കുമാർ
author img

By

Published : Jul 7, 2019, 12:16 PM IST

Updated : Jul 7, 2019, 1:39 PM IST

ആലപ്പുഴ: വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു. ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസാധകനും വാഗ്മിയുമായ ചുനക്കര ജനാർദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെയും അധികാരത്തിന്‍റെയും മാമൂലുകളെ എഴുത്തിലെ വിമർശനവും ഹാസ്യവും ഉപയോഗിച്ച് മാറ്റിമറിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് ചുനക്കര ജനാർദനൻ നായർ പറഞ്ഞു. പുസ്‌തകങ്ങൾ ലോകത്തെ മാറ്റിമറിക്കും. ബഷീർ അനുഭവങ്ങളെയാണ് അക്ഷരങ്ങളിലേക്ക് മാറ്റിയത്. മനസിന്‍റെ ആഹാരമാണ് പുസ്‌തകങ്ങളെന്ന് ബഷീർ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു

ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും വിദ്യാഭ്യാസ ഉപഡയറക്‌ടർ ധന്യ ആർ കുമാർ ഉദ്ഘാടനം ചെയ്‌തു. വായന കുറഞ്ഞിട്ടില്ലെന്നും ഡിജിറ്റൽ റീഡിങ് ഉൾപ്പെടെയുള്ള വിവരശേഖരണ രീതിയിൽ മാത്രമാണ് മാറ്റം ഉണ്ടായതെന്നും ധന്യ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്, വിവരപൊതുജനസമ്പർക്ക വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് ജില്ലാതല വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്.

Intro:nullBody:ഭാഷയുടെയും അധികാരത്തിന്റെയും മാമൂലുകളെ ബഷീർ മാറ്റിമറിച്ചു

ആലപ്പുഴ: ഭാഷയുടെയും അധികാരത്തിന്റെയും മാമൂലുകളെ എഴുത്തിലെ വിമർശനവും ഹാസ്യവും ഉപയോഗിച്ച് മാറ്റിമറിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രസാദകനും വാഗ്മിയുമായ ചുനക്കര ജനാർദ്ദനൻ നായർ പറഞ്ഞു. വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും എന്ന വിഷയത്തിൽ ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങൾ ലോകത്തെ മാറ്റിമറിക്കും. ബഷീർ അനുഭവങ്ങളെയാണ് അക്ഷരങ്ങളിലേക്ക് മാറ്റിയത്. മനസ്സിന്റെ ആഹാരമാണ് പുസ്തകങ്ങളെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അക്ഷരങ്ങളിലൂടെ വളരാൻ നമ്മെ പഠിപ്പിച്ചത് പി.എൻ. പണിക്കരാണെന്നും ചുനക്കര പറഞ്ഞു. ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ ഉദ്ഘാടനം ചെയ്തു. വായന കുറഞ്ഞിട്ടില്ലെന്നും ഡിജിറ്റൽ റീഡിങ് ഉൾപ്പെടെയുള്ള വിവരശേഖരണ രീതിയിൽ മാത്രമാണ് മാറ്റം ഉണ്ടായതെന്നും ധന്യ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്, വിവര പൊതുജന സമ്പർക്ക വകുപ്പ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് ജില്ലാതല വായനപക്ഷാചരണത്തിന്റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്.Conclusion:null
Last Updated : Jul 7, 2019, 1:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.