ETV Bharat / state

കയര്‍ മേഖലയെ ഊർജ്ജസ്വലമാക്കാൻ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കും: തോമസ് ഐസക് - തോമസ് ഐസക്

ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലും സോഷ്യൽ മീഡിയയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു

കയര്‍ മേഖലയെ ഊർജ്ജസ്വലമാക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കും: തോമസ് ഐസക്
author img

By

Published : Nov 16, 2019, 8:44 PM IST

ആലപ്പുഴ: ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന കയർ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് . കയർ ഉൽപന്നങ്ങളുടെ ബ്രാൻഡിംഗിൽ സമൂഹമാധ്യമങ്ങൾക്ക് ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലും സോഷ്യൽ മീഡിയയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കയർ കേരള 2019 നോടനുബന്ധിച്ച് സമൂഹ മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസ്റ്റുകളെയും മറ്റും ആകർഷിക്കുന്ന നിലയിൽ കയർ വ്യവസായത്തെ വികസിപ്പിക്കുന്നതിനും കയർ മേഖലയെ പുനരുദ്ധരിക്കുന്നതിനും സമൂഹമാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സോഷ്യൽ വ്യൂവേഴ്‌സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കുത്തവരെ സോഷ്യല്‍ മീഡിയ പാര്‍ടണര്‍മാരാക്കും. കേരളത്തിൽ ആദ്യമാണ് ഒരു രാജ്യാന്തര മേളയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പാര്‍ടണര്‍മാരെ തെരഞ്ഞെടുക്കുന്നത്.

കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കേരള പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ. ആർ.റിയാസ്, ചലച്ചിത്ര സംവിധായകൻ സാജിദ് യഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്രതാരം മിനോൺ, ഗാനരചയിതാവ് സുഹൈൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സമൂഹമാധ്യമങ്ങൾ വഴി കയര്‍ കേരളയെ ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തിക്കുന്ന മികച്ച പോസ്റ്റിനും വീഡിയോയ്ക്കും കയർ കേരള സോഷ്യൽ മീഡിയ അവാർഡ് നൽകും. ഒന്നാം സ്ഥാനമായി 50000 രൂപയും രണ്ടാം സമ്മാനമായി 25000 രൂപയും നല്‍കും. ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന 15 പേരെ കയർ കേരളയുടെ സമാപന ചടങ്ങിൽ ആദരിക്കും.

Intro:Body:കയര്‍ ഉല്‍പന്ന ബ്രാന്‍ഡിംഗിന് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കും: തോമസ് ഐസക്

ആലപ്പുഴ: ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന കയർ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ ഉൽപന്നങ്ങളുടെ ബ്രാൻഡിംഗിൽ സാമൂഹ്യമാധ്യമങ്ങൾക്ക് ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലും സോഷ്യൽ മീഡിയയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കയർ കേരള 2019നോടനുബന്ധിച്ച് സാമൂഹ്യമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കേരള പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ. ആർ.റിയാസ്, ചലച്ചിത്ര സംവിധായകൻ സാജിദ് യഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്രതാരം മിനോൺ, ഗാനരചയിതാവ് സുഹൈൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സാമൂഹ്യമാധ്യമങ്ങൾ വഴി കയര്‍ കേരളയെ ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തിക്കുന്ന മികച്ച പോസ്റ്റിനും വീഡിയോയ്ക്കും കയർ കേരള സോഷ്യൽ മീഡിയ അവാർഡ് നൽകും. ഒന്നാം സ്ഥാനമായി 50000 രൂപയും രണ്ടാം സമ്മാനമായി 25000 രൂപയും നല്‍കും. ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന 15 പേരെ കയർ കേരളയുടെ സമാപന ചടങ്ങിൽ ആദരിക്കും.

ടൂറിസ്റ്റുകളെയും മറ്റും ആകർഷിക്കുന്ന നിലയിൽ കയർ വ്യവസായത്തെ വികസിപ്പിക്കുന്നതിനും കയർ മേഖലയെ പുനരുദ്ധരിക്കുന്നതിനും സമൂഹമാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സോഷ്യൽ വ്യൂവേഴ്‌സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കുത്തവരെ സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍മാരാക്കും. ഒരു രാജ്യാന്തര മേളയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍മാരാക്കുന്നത് കേരളത്തിൽ ആദ്യമാണ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.