ആലപ്പുഴ: ആലിശ്ശേരിയിലെ മഹിള മന്ദിരത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. ആലപ്പുഴ എറണാകുളം ജില്ലയില്‍ നിന്നുളളവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരുവരും രക്ഷപ്പെട്ടതായി കണ്ടെത്തിയത്.
സ്ഥാപനത്തിന്‍റെ മതില്‍ ചാടി കടന്നാവും രണ്ട് പേരും രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഏറെ വൈകിയും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി മന്ദിരത്തിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
രക്ഷപ്പെടുന്നതിനായി പെണ്‍കുട്ടികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
also read: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് രക്ഷപ്പെട്ടു