ആലപ്പുഴ: സുഹൃത്തുക്കളായ രണ്ട് പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ചാവടി കൊല്ലശേരിൽ കരുണാകരൻ്റെ മകൻ ബൈജു(50), ചാവടി കൈതവളപ്പിൽ ചാർളിയുടെ മകൻ സ്റ്റീഫൻ(46) എന്നിവരെയാണ് അവരവരുടെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാനിറ്റൈസർ കഴിച്ചതാകാം മരണകാരണമെന്ന് സൂചന. ഇരുവരുടെയും വീടുകളിൽ നിന്ന് സാനിറ്റെസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.
Also Read:ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം യാസ് ചുഴലിക്കാറ്റായി
കുത്തിയതോട് പൊലീസെത്തി മൃതദേഹങ്ങൾ തുറവൂർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബൈജു സീ ഫുഡ് കമ്പനിയിലെ ഡ്രൈവറും സ്റ്റീഫൻ കൂലിപ്പണിക്കാരനുമാണ്.