ആലപ്പുഴ: ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മാവേലിക്കര താലൂക്ക് സ്വദേശിയായ 60 വയസുകാരൻ മെയ് ഒൻപതിന് വന്ന കുവൈറ്റ് -കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രോഗലക്ഷണങ്ങൾ മാറിയതിനെ തുടർന്ന് 11ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.
ചെന്നൈയിൽ നിന്ന് 13ന് സ്വകാര്യ വാഹനത്തിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. 13ന് വീട്ടിലെത്തിയ ഇദ്ദേഹം ഹോം ക്വാറന്‍റൈനിലായിരുന്നു. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഇന്ന് രണ്ടുപേർക്ക് കൊവിഡ്
ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ടായി.