ETV Bharat / state

പച്ചക്കറി ട്രക്കിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്‌പന്നങ്ങൾ ആലപ്പുഴയിൽ പിടികൂടി

തൊണ്ണൂറായിരം പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. ട്രക്ക് ഡ്രൈവർമാരായ രണ്ട് മലപ്പുറം സ്വദേശികളെയും പിടികൂടിയിട്ടുണ്ട്.

പുകയില ഉത്‌പന്നങ്ങൾ ആലപ്പുഴയിൽ പിടികൂടി  തൊണ്ണൂറായിരം പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ  ആലപ്പുഴയിൽ പുകയില ഉത്‌പന്നങ്ങൾ  Tobacco products inside the truck seized  ആലപ്പുഴ എക്സൈസ് സംഘം  prohibited tobacco products seized  Alappuzha Excise Team  കേരള വാർത്തകൾ  Tobacco products inside vegetable truck  kerala latest news
പച്ചക്കറി ട്രക്കിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്‌പന്നങ്ങൾ ആലപ്പുഴയിൽ പിടികൂടി
author img

By

Published : Aug 25, 2022, 12:04 PM IST

ആലപ്പുഴ: പച്ചക്കറി ട്രക്കിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്‌പന്നങ്ങൾ ആലപ്പുഴയിൽ പിടികൂടി. ഏകദേശം 55 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്‌പന്നങ്ങളാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

ഓണം വിപണി ലക്ഷ്യമിട്ട് എത്തിച്ച പുകയില ഉത്‌പന്നങ്ങളാണ് ആലപ്പുഴ എക്‌സൈസ് സംഘം പിടികൂടിയത്. പച്ചക്കറി ട്രക്കിൽ വെളുത്തുള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഉത്‌പന്നങ്ങൾ കടത്തിയിരുന്നത്. ഹാൻസ്, കൂൾ, ഗണേഷ് എന്നിവ ഉൾപ്പടെ ഏകദേശം തൊണ്ണൂറായിരം പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങളാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ ട്രക്ക് ഡ്രൈവർമാരായ രണ്ട് മലപ്പുറം സ്വദേശികളെയും പിടികൂടിയിട്ടുണ്ട്. ലഹരി കടത്തിന് പിന്നിൽ വലിയ സംഘമാണുള്ളതെന്നും സംഘത്തിലെ എല്ലാവരെയും പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും ആലപ്പുഴ എക്‌സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഏകദേശം ഒരു വർഷത്തോളമായി ഈ റാക്കറ്റിനെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു.

എന്നാൽ പല തവണ ശ്രമിച്ചിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാത്രി എട്ട് മണിയോടെ നടത്തിയ പരിശോധനയിൽ പുകയില ഉത്‌പന്നങ്ങൾ പിടികൂടുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് സാധനങ്ങൾ കൊണ്ടുവന്നതെന്ന് പ്രതികൾ എക്‌സൈസിന് നൽകിയ മൊഴി.

പ്രതികളെ നാളെ(26.08.2022) ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.