ആലപ്പുഴ: അന്തരിച്ച കുട്ടനാട് എം.എൽ.എയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കുഞ്ഞുമോൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കുട്ടനാട് പൂപ്പള്ളിയിലെ വസതിയിലെത്തിയത്.
മന്ത്രിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ തുടങ്ങി നിരവധിയാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മൃതദേഹം വിലാപയാത്രയായി ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ എത്തിച്ചു. തുടർന്ന് പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികൾ നൽകി. പൗരോഹിത്യ പ്രാർത്ഥനയും തുടർന്ന് സംസ്കാരവും നടന്നു.