ETV Bharat / state

മാവേലിക്കരയിൽ ക്ഷേത്രത്തില്‍ മോഷണം; പ്രതി പിടിയില്‍

തിരുവല്ല കടവിൽ കോളനി മംഗലശ്ശേരിയിൽ മണിയൻ (54) എന്നയാളെയാണ് മാവേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്ക് ആണ് ഇയാൾ മോഷണം നടത്തിയത്.

THEIF ARRESTED  MAVELIKKARA  Mavelikkara Santhanagopalam Temple  മാവേലിക്കര  മാവേലിക്കര സന്താനഗോപാലം ക്ഷേത്രം  കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതിയെ പിടികൂടി
മാവേലിക്കരയിൽ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
author img

By

Published : Nov 7, 2021, 9:19 PM IST

ആലപ്പുഴ: മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതിയെ പിടികൂടി. തിരുവല്ല കടവിൽ കോളനി മംഗലശ്ശേരിയിൽ മണിയൻ (54) എന്നയാളെയാണ് മാവേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്ക് ആണ് ഇയാൾ മോഷണം നടത്തിയത്.

ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ മുൻപ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നയാളാണ്. മുൻപ് തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണം നടത്തുന്ന ശൈലിയുമാണ് പ്രതി പിന്തുടരുന്നത് എന്ന് പൊലീസ് പറഞ്ഞു.

Also Read: മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു, ഗുരുതര വീഴ്ച പറ്റിയെന്ന് എ.കെ ശശീന്ദ്രൻ

സന്താനഗോപാലം ക്ഷേത്രത്തിലെ സി.സി.ടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. മറ്റ് മോഷണങ്ങൾ പ്രതി നടത്തിയിട്ടുണ്ടോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.