ETV Bharat / state

വിദേശത്ത് കഴിയുന്ന ഭർത്താവിന് കൊവിഡെന്ന് കരുതി ഭാര്യ ജീവനൊടുക്കി - covid news

അടുക്കളയുടെ പിന്നിൽ മണ്ണെണ്ണ ഒഴിച്ച്  തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ആലപ്പുഴ വാർത്ത  alapuzha news  ഭർത്താവിന് കൊവിഡെന്ന് കരുതി ഭാര്യ ജീവനൊടുക്കി  covid news  കൊവിഡ്‌ വാർത്ത
വിദേശത്ത് കഴിയുന്ന ഭർത്താവിന് കൊവിഡെന്ന് കരുതി ഭാര്യ ജീവനൊടുക്കി
author img

By

Published : May 30, 2020, 2:55 PM IST

Updated : May 30, 2020, 6:31 PM IST

ആലപ്പുഴ: സൗദിയിൽ ജോലിചെയ്യുന്ന ഭർത്താവിന് കൊവിഡ് ആണെന്ന് കരുതി അധ്യാപികയായ ഭാര്യ ജീവനൊടുക്കി. നങ്ങ്യാർകുളങ്ങര കളത്തിൽ വീട്ടിൽ ബിജുവിന്‍റെ ഭാര്യ പ്രേമ ഗോവിന്ദ് ആണ് മരിച്ചത്. അടുക്കളയുടെ പിന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഇന്ന് രാവിലെ ഭർതൃ മാതാവ് വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇവർ പൊലീസിനെ വിവരമറിയിക്കുകയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് സൗദിയിൽ ഭർത്താവിനോടൊപ്പം ജോലിചെയ്തിരുന്ന സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താൻ മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ് ഇത്തരത്തിൽ ചെയ്യേണ്ടി വരുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ളതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു പ്രേമയെന്നും ഭർത്താവിന്‍റെ അവസ്ഥകൂടി കേട്ടപ്പോൾ ഉണ്ടായ മനോവിഷമം കൊണ്ടാവാം ആത്മഹത്യ ചെയ്തത് എന്നുമാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Last Updated : May 30, 2020, 6:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.