ETV Bharat / state

മൂഴിയാർ ഡാമിന്‍റെ ഷട്ടര്‍ തുറന്നു; പമ്പാ തീരത്തുള്ളവർക്ക് ജാഗ്രത നിര്‍ദ്ദേശം - moozhiyar dam news

പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മൂഴിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

മൂഴിയാര്‍ ഡാം വാര്‍ത്ത  കനത്ത മഴ വാര്‍ത്ത  moozhiyar dam news  heavy rain news
മൂഴിയാർ ഡാം
author img

By

Published : Aug 6, 2020, 9:37 PM IST

ആലപ്പുഴ: മൂഴിയാർ അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ പമ്പാ തീര നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടര്‍. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മൂന്ന് ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. കക്കാട്ടാറിലേക്ക് ഒഴുക്കി വിടുന്ന വെള്ളം പമ്പയാറിലാണ് എത്തുക.

ഈ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, ചെറുയന, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട്, എടത്വ, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം നിവാസികള്‍ ഉള്‍പ്പെടെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.