ETV Bharat / state

സി.പി.ഐ വനിത നേതാവിന് മര്‍ദനം; സി.പി.എം നേതാവിനെ പുറത്താക്കി പാര്‍ട്ടി - CPM

സി.പി.ഐ വനിത നേതാവിനെ ആക്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി

സിപിഎം നേതാവിനെ പുറത്താക്കി പാര്‍ട്ടി  സിപിഐ വനിത നേതാവിന് മര്‍ദനം  മാരാരിക്കുളം ഏരിയ കമ്മറ്റി  ആലപ്പുഴ സിപിഐ  ആലപ്പുഴ സിപിഎം  ജില്ലാ സെക്രട്ടറി  The panchayat vice president was expelled from the CPM  CPM  panchayat vice president
സി.പി.എം നേതാവിനെ പുറത്താക്കി പാര്‍ട്ടി
author img

By

Published : Jun 23, 2022, 7:53 AM IST

ആലപ്പുഴ: സി.പി.ഐ വനിത നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മാരാരിക്കുളത്ത് തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് സിംസണെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. മാരാരിക്കുളം ഏരിയ കമ്മറ്റിയുടെ കീഴിലുള്ള വളവനാട് ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനും ഭര്‍ത്താവിനും മരുമകള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെത്തി സിംസണ്‍ ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ലീലാമ്മയും ഭര്‍ത്താവും ചികിത്സ തേടിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാരാരിക്കുളം പൊലീസ് സ്‌റ്റേഷനില്‍ അവര്‍ പരാതിയും നല്‍കി. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി സിംസണെതിരെ നടപടിയെടുത്തത്. ഇയാളെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഇന്ന്(ജൂണ്‍23) മാരാരിക്കുളം ഏരിയ കമ്മിറ്റി തീരുമാനമെടുക്കും.

ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുക്കുന്ന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

also read: സി.പി.ഐ വനിത നേതാവിന് മര്‍ദനം; സി.പി.എം നേതാവിനെതിരെ പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.