ആലപ്പുഴ: ആലപ്പുഴയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. രോഗബാധിതരിൽ 90% അധികവും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർ വിദേശത്തു നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
163 പേർക്ക് സമ്പർക്കത്തിത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് 95 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ആകെ നിലവിൽ 2132 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 2763 പേർ രോഗം മുക്തരായി.