ETV Bharat / state

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ റോഡ്; പുനര്‍നിര്‍മിക്കാന്‍ മന്ത്രി ജി. സുധാകരന്‍റെ നിര്‍ദേശം

റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും പിഡബ്ല്യുഡി ഉടന്‍ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്.

author img

By

Published : Jul 21, 2019, 2:11 PM IST

Updated : Jul 21, 2019, 5:45 PM IST

ജനറല്‍ ആശുപത്രി റോഡ് പുനർനിർമിക്കണം: ജി സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിക്കുള്ളിലെ പൊളിഞ്ഞു കിടക്കുന്ന റോഡ് ഒരു മാസത്തിനകം പുനര്‍ നിര്‍മിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ആധുനിക ട്രോമാകെയര്‍ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മാണം നടത്താന്‍ മന്ത്രി നിര്‍ദേശിച്ചത്.

ആശുപത്രിക്കുള്ളിലെ പൊളിഞ്ഞു കിടക്കുന്ന റോഡ് ഒരു മാസത്തിനകം പുനര്‍ നിര്‍മിക്കണമെന്ന് കര്‍ശന നിര്‍ദേശം

റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും പിഡബ്ല്യുഡി ഉടന്‍ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു. ഏഴ് പദ്ധതികളിലായി സര്‍ക്കാര്‍ 130 കോടി രൂപയുടെ അടങ്കല്‍ തുകയാണ് ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 112 കോടി രൂപ ചിലവിലുള്ള പുതിയ ഒപി ബ്ലോക്കിന് സ്ഥലം തയ്യാറാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. നഗരസഭയും കാര്യമായ വിഹിതം ആശുപത്രി വികസനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്നുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പകര്‍ച്ചേതര വ്യാധികള്‍ക്ക് വേണ്ടിയുള്ള ഒപി യൂണിറ്റിന്‍റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി നിര്‍വഹിച്ചു. അള്‍ട്രാസൗണ്ട് മെഷീന്‍റെ ഉദ്ഘാടനം എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാധാകൃഷ്‌ണനും കൃത്രിമ കൈകാല്‍ സെന്‍ററിന്‍റെ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ സി ജ്യോതിമോളും നിര്‍വഹിച്ചു.

Intro:nullBody:ജനറല്‍ ആശുപത്രിയിലെ റോഡ് ഒരു മാസത്തിനകം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശം

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിക്കുള്ളിലെ പൊളിഞ്ഞു കിടക്കുന്ന റോഡ് ഒരുമാസത്തിനകം പുനര്‍ നിര്‍മ്മിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍. ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ആധുനിക ട്രോമാകെയര്‍ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴാണ് റോഡിന്റെ ശോചനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. റോഡ് നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും ഉടന്‍ റോഡ് നിര്‍മ്മാണം പിഡബ്ല്യുഡി ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് മന്ത്രിക്ക് ധരിപ്പിച്ചു. ഏഴു പദ്ധതികളിലായി സര്‍ക്കാര്‍ 130 കോടി രൂപയുടെ അടങ്കല്‍ തുകയാണ് ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 112 കോടി രൂപ ചെലവിലുള്ള പുതിയ ഓ.പി. ബ്ലോക്കിന് സ്ഥലം ഒരുക്കല്‍ ആരംഭിച്ചിട്ടുണ്ട്. നഗരസഭയും കാര്യമായ വിഹിതം ആശുപത്രി വികസനത്തിന് നല്‍കുന്നതായി മന്ത്രി പറഞ്ഞു. പഴയ മെഡിക്കല്‍ കോളേജ് ജനറല്‍ ആശുപത്രിയില്‍ നിന്നും മാറ്റിയപ്പോള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു ഉത്തരവും ഇറക്കിയിരുന്നു. പകര്‍ച്ചവ്യാധി പടരാന്‍ ഏറെ സാധ്യതയുള്ള ആലപ്പുഴയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍ച്ചപ്പനിയും അപൂര്‍വ്വ പനികളും വന്നപ്പോള്‍ കേരളത്തിലെ ആരോഗ്യവകുപ്പ് വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. 4000 തസ്തികകള്‍ സൃഷ്ടിച്ച് ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിക്കപ്പെട്ടതും ആരോഗ്യമേഖലയില്‍ ആണ്. മാനദണ്ഡം പാലിക്കാതെ തസ്തികകള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കണം. എഴുത്തുകുത്തുകള്‍ നടത്തി ജനങ്ങളുടെ ചികിത്സാസൗകര്യങ്ങള്‍ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍രെ 38 ലക്ഷം രൂപയും ആലപ്പുഴ നഗരസഭയുടെ 40 ലക്ഷം രൂപയും കൂടാതെ കെ എം എസ് സി എല്‍ സപ്ലൈ വഴി മിഷനറികള്‍ വാങ്ങുകയും ചെയ്തു.

മൂന്നുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പകര്‍ച്ചേതര വ്യാധികള്‍ക്ക് വേണ്ടിയുള്ള ഒ.പി.യൂണിറ്റിന്‍രെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി നിര്‍വഹിച്ചു. അള്‍ട്രാസൗണ്ട് മെഷീന്റെ ഉദ്ഘാടനം എന്‍.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാധാകൃഷ്ണനും കൃത്രിമ കൈകാല്‍ സെന്ററിന്റെ ഉദാഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ സി.ജ്യോതിമോളും നിര്‍വഹിച്ചു.

Photo Caption : ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ആരംഭിച്ച ട്രോമക്കെയർ യൂണിറ്റിന്റെ ഉത്‌ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നുConclusion:null
Last Updated : Jul 21, 2019, 5:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.