ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിൻ്റെ ഷട്ടറുകള്‍ ഏപ്രില്‍ 30ന് ശേഷം തുറക്കാൻ തീരുമാനം. 31 ഷട്ടറുകള്‍ ഏപ്രില്‍ 27ന് ഭാഗികമായി തുറക്കാനായിരുന്നു മുന്‍ തീരുമാനം.
ബണ്ടിൻ്റെ ഷട്ടറുകള്‍ ഇപ്പോള്‍ തുറന്നാല്‍ കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും ഏപ്രില്‍ അവസാനത്തോടെ കൊയ്ത്ത് കഴിഞ്ഞ ശേഷമേ തുറക്കാവൂ എന്നുമുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ജില്ലയില്‍ 5025.323 ഹെക്‌ടര്‍ സ്ഥലത്തെ കൊയ്ത്ത് കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്.