ETV Bharat / state

കൈനകരിയിൽ താൽക്കാലിക ബണ്ട് നിർമിക്കും: തോമസ് ഐസക്ക്

വരും ദിവസങ്ങളിൽ ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി അറിയിച്ചു.

കൈനകരിയിൽ താൽക്കാലിക ബണ്ട് നിർമിക്കും; മന്ത്രി തോമസ് ഐസക്ക്
author img

By

Published : Aug 13, 2019, 2:14 AM IST

ആലപ്പുഴ: കൈനകരിയില്‍ മടവീണ കനകാശ്ശേരി, ആറ്പങ്ക് എന്നിവിടങ്ങളില്‍ എത്രയും വേഗം ബണ്ട് നിര്‍മിച്ച് വെള്ളം വറ്റിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കൈനകരിയിൽ രണ്ടിടത്താണ് മടവീണത്. ബാക്കിയുള്ളിടത്ത് മട വീണിട്ടില്ലെങ്കിലും പലയിടത്തും ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി അറിയിച്ചു.

മട വീണ സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് മട കുത്തുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കും. നിലവിലെ രീതിയിൽ ബണ്ട് പിടിപ്പിക്കുന്നതിന് രണ്ടുമാസത്തെ സമയം എടുക്കും. കൈനകരി പാടശേഖരത്ത് 25 അടി വീതിയിൽ മണൽ ചാക്കുകൾ നിരത്തി താൽക്കാലികമായി ബണ്ട് നിർമിച്ച് വെള്ളം പമ്പ് ചെയ്യും. വെള്ളം കുറയുമ്പോൾ ബണ്ട് നിർമിക്കും. അഞ്ച് ദിവസത്തിനുള്ളില്‍ പമ്പിങ് തുടങ്ങാൻ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

മണല്‍ ചാക്ക് നിര്‍മിക്കാനുള്ള മണ്ണ്, സാൻഡ് ബാഗ് എന്നിവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സബ് കലക്ടർ കൃഷ്ണതേജ, കൃഷി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷൈനീ ലൂക്കോസ് എന്നിവര്‍ ആലപ്പുഴ എസ് ഡി വി സ്‌കൂളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. മട വീണ പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു.

Intro:nullBody: കൈനകരിയിൽ മണൽച്ചാക്ക് ഉപയോഗിച്ച് താൽക്കാലിക ബണ്ട് നിർമിക്കും - മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ : കൈനകരിയിൽ മടവീണ കനകാശ്ശേരി, ആറ്പങ്ക് എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്ക് ഇട്ട് ബണ്ട് നിർമിച്ച് വെള്ളം വറ്റിക്കൽ ആരംഭിക്കുമെന്ന് ധനമന്ത്ര തോമസ് ഐസക് പറഞ്ഞു. കർഷകരുടെയും ബണ്ട് നിർമാണ് കരാറുകാരുടെയും പാടശേഖരസമിതിക്കാരുടെയും അടിയന്തിര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൈനകരിയിൽ രണ്ടിടത്ത് മടവീണിട്ടുണ്ട്. ബാക്കിയുള്ള സ്ഥലത്ത് മടവീണിട്ടില്ലെങ്കിലും പലയിടത്തും ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഈ ജലനിരപ്പ് തുടർന്നാൽപ്പോലും കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. രണ്ട് കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. കായലിലെ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ പെട്ടിയും പറയും ഉപയോഗിക്കാൻ കഴിയൂ. അതുകൊണ്ട് ലഭ്യമായ കൂടുതൽ പമ്പുകൾ നിലവിലുള്ള പാടശേഖരങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതിന് കളക്‌ട്രേറ്റിൽ തീരുമാനിച്ചിട്ടുണ്ട്. മടവീണ സ്ഥലങ്ങളിൾ എത്രയും പെട്ടെന്ന് മടകുത്തുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കുകയാണ് രണ്ടാമത്തേത്.നിലവിൽ ചെയ്തുവരുന്ന രീതിയിൽ തെങ്ങിന്റെ കുറ്റികൾ അടിച്ചിറക്കി ചെളികുത്തി ബണ്ട് പിടിപ്പിക്കുന്നതിന് രണ്ടുമാസത്തെ സമയം എടുക്കും. വെള്ളം വറ്റിച്ചാൽ മാത്രമേ ക്യാമ്പിലുള്ള ആളുകൾക്ക് തിരിച്ചുപോകാനാവൂ. കൈനകരിപാടശേഖരത്ത് വളരെ വലിയ രീതിയിൽ 25 അടി വീതിയിൽ മണൽ ചാക്കുകൾ നിരത്തി താൽക്കാലികമായി ബണ്ട് നിർമിച്ച് വെള്ളം പമ്പ് ചെയ്യും. വെള്ളം കുറയുമ്പോൾ ഉള്ളിൽ സമയമെടുത്ത് ബണ്ട് നിർമിക്കുകയാണ് ഉദ്ദേശിക്കുന്നത്. വെള്ളം ഇറങ്ങുമ്പോൾ ആളുകൾക്ക് പോകാം. അതിന് പാരമ്പര്യമായി അവിടെ ബണ്ട് നിർമിച്ച് ശീലമുള്ളവരുമായി ചർച്ച നടത്തി. ഇവരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ചിട്ടപ്രകാരം അടിയന്തിരമായി എസ്റ്റിമേറ്റാക്കുകയാണ്. ഏതാണ്ട് അഞ്ച് ദിവസം കൊണ്ട് പമ്പിങ് ഇവിടെ തുടങ്ങാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. അതിനുള്ളിൽ മണൽച്ചാക്ക് നിറച്ച് വയ്ക്കാൻ കഴിയും. നിറയ്ക്കാനുള്ള മണ്ണ്, സാൻഡ് ബാഗ് എന്നിവ ജില്ലാഭരണകൂടവുമായി ചർച്ച നടത്തി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. സബ്കളക്ടർ കൃഷ്ണതേജ, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷൈനീ ലൂക്കോസ് തുടങ്ങിയവരും ആലപ്പുഴ എസ്.ഡി.വി.സ്‌കൂളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ശേഷം മടവീണ പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു.Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.