ആലപ്പുഴ: കാർഷിക മേഖലയിൽ സമഗ്രമായ ഉണർവുണ്ടാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. ചെറുധാന്യങ്ങൾ- കിഴങ്ങു വർഗങ്ങൾ എന്നിവയടക്കം ഉല്‍പാദിപ്പിക്കുന്നതിലേക്കും അന്യം നിന്നുവന്നിരുന്ന പരമ്പരാഗതമായ കാർഷിക രീതികളിലേക്ക് കേരളത്തെ തിരികെ എത്തിക്കാനും സംസ്ഥാന സർക്കാരിന് കഴിഞ്ഞു. ഓണാട്ടുകര എള്ള് പോലെയുള്ള കാർഷിക ഉല്‍പന്നങ്ങൾക്ക് ഭൗമസൂചികാ സംരക്ഷണം നേടാനും ഇവയുടെ മൂല്യം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്. ഇത് കർഷകർക്ക് ഗുണം ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 'ഓണാട്ടുകര എള്ളിന് ഭൗമസൂചികാ സംരക്ഷണം' എന്ന വിഷയത്തിൽ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യു. പ്രതിഭ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓണാട്ടുകര എള്ളിന്‍റെ മൂല്യം ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന താരത്തിലുള്ള പ്രവർത്തനങ്ങളാണ് ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും നടന്നുവരുന്നതെന്ന് എം.എൽ.എ പറഞ്ഞു.
കാർഷിക മേഖലയിൽ സമഗ്രമായ ഉണർവുണ്ടാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി വി.എസ് സുനിൽകുമാർ - agriculture
'ഓണാട്ടുകര എള്ളിന് ഭൗമസൂചികാ സംരക്ഷണം' എന്ന വിഷയത്തിൽ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ശില്‍പശാല സംഘടിപ്പിച്ചു