ETV Bharat / state

തെരുവിൽ അലയുന്നവർക്ക് സംരക്ഷണമേകി ആലപ്പുഴ നഗരസഭ - ആലപ്പുഴ

ആലപ്പുഴ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹൈസ്കൂളിലാണ് താമസിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്

special Alppuzhan muncipality covid care home  കൊവിഡ് 19  covid 19  ആലപ്പുഴ  ആലപ്പുഴ നഗരസഭ
വീടില്ലാതെ തെരുവിൽ അലയുന്നവർക്ക് സംരക്ഷണമേകി ആലപ്പുഴ നഗരസഭ
author img

By

Published : Mar 28, 2020, 8:20 PM IST

Updated : Mar 28, 2020, 8:34 PM IST

ആലപ്പുഴ : ജില്ലയിൽ വീടില്ലാതെ തെരുവിൽ അലയുന്നവർക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കി ആലപ്പുഴ നഗരസഭ. ആലപ്പുഴ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹൈസ്‌കൂളിലാണ് നഗരത്തിലെ ആരോരുമില്ലാത്തവർക്കും അലഞ്ഞു തിരിയുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും തലചായ്ക്കാൻ ഇടം ഒരുക്കിയിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. താമസ സൗകര്യം കൂടാതെ ഇത്തരത്തിലുള്ള ആളുകൾക്ക് ഭക്ഷണവും വൈദ്യസഹായവും നഗരസഭ നൽകും.

താമസ സൗകര്യം കൂടാതെ ഇത്തരത്തിലുള്ള ആളുകൾക്ക് ഭക്ഷണവും വൈദ്യസഹായവും നഗരസഭ നൽകും.

നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പാർപ്പിടം ഇല്ലാത്തവരെയും മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നവരെയും നഗരസഭയുടെ വാഹനത്തിൽ ഈ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. നഗരസഭാ അംഗങ്ങൾ തന്നെ നേരിട്ട് ഇറങ്ങിയാണ് ഇത്തരം ആളുകളെ കണ്ടെത്തി സംരക്ഷണം നൽകുന്നതെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. ഇതിനു പുറമേ സർക്കാർ നിർദ്ദേശത്തെത്തുടർന്ന് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Last Updated : Mar 28, 2020, 8:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.