ആലപ്പുഴ: ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിച്ച വിദ്യാർഥിനിക്ക് ജില്ലാ കലക്‌ടര്‍ സ്മാർട്ട് ഫോൺ നൽകി. പാവുമ്പ എച്ച് എസിലെ ആറാം ക്ലാസുകാരിയായ ഐശ്വര്യക്കാണ് ഫോണ്‍ കൈമാറിയത്. വള്ളികുന്നം സ്വദേശി ഉണ്ണികൃഷ്ണപിള്ളയുടെ മകളാണ് ഐശ്വര്യ. ജില്ലാ ഭരണകൂടത്തിന് വിവോ കേരള സംഭാവനയായി നൽകിയ ഫോണണ്‍ ആണ് ഐശ്വര്യക്ക് നല്‍കിയത്. ഉണ്ണികൃഷ്ണപിള്ള വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഐശ്വര്യ അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. വീട്ടിൽ ടെലിവിഷനോ ഫോണോ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിഷമത്തിൽ കഴിഞ്ഞ ഐശ്വര്യയുടെ വിവരം അറിഞ്ഞ ജില്ലാ കലക്‌ടര്‍ എ അലക്‌സാണ്ടര്‍ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അതിന്‍റെ അടിസ്ഥാനത്തിൽ റവന്യു ഉദ്യോഗസ്ഥർ ഫോൺ വീട്ടിൽ എത്തിച്ചു നൽകുകയുമായിരുന്നു.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥിനിക്ക് കലക്‌ടര്‍ വക സ്‌മാര്‍ട്ട് ഫോൺ - ആലപ്പുഴ
പഠനം മുടങ്ങിയ വിഷമത്തിൽ കഴിഞ്ഞ ഐശ്വര്യയ്‌ക്ക് ഫോണ്‍ വീട്ടിലെത്തിച്ച് നല്‍കുകയായിരുന്നു