ETV Bharat / state

വള്ളിക്കുന്നത്തെ വില്ലേജ് ഓഫീസ് ഇനി 'സ്മാര്‍ട്ട്'

പൊതുജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ലക്ഷ്യമിടുന്നത്.

സ്മാര്‍ട്ട് വില്ലേജ്
author img

By

Published : Jul 8, 2019, 10:19 PM IST

Updated : Jul 9, 2019, 12:12 AM IST

ആലപ്പുഴ: പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ച വില്ലേജ് ഓഫീസില്‍ ഭൂരേഖകളും നികുതിയും ഉള്‍പ്പടെ മുഴുവന്‍ രേഖകളും പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഓണ്‍ലൈന്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. 40 ലക്ഷം രൂപ ചിലവിൽ തികച്ചും അത്യാധുനിക രീതിയിലാണ് വള്ളിക്കുന്നത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. വില്ലേജ് ഓഫീസുകള്‍ ആധുനികവൽകരിക്കുന്നതിന്‍റെ ഗുണം പൊതുജനങ്ങള്‍ക്കും നാടിനുമാണെന്ന് മന്ത്രി പറഞ്ഞു.

വള്ളിക്കുന്നത്തെ വില്ലേജ് ഓഫീസ് ഇനി 'സ്മാര്‍ട്ട്'

എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് ഓരോ സ്ഥലത്തേയും പോരായ്മകളും ആവശ്യങ്ങളും മനസ്സിലാക്കി അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചാണ് റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി ചേർന്ന യോഗങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് 146 സ്മാര്‍ട്ട് വില്ലേജുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. ജില്ലയിലെ പട്ടണക്കാട്, പാണാവള്ളി എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാകും. ആര്‍ രാജേഷ് എംഎല്‍എ, എം എസ് ഗോപകുമാര്‍, കലക്ടര്‍ ഡോ. അദീല അബ്ദുള്ള, മുന്‍ എംപി സി എസ് സുജാത, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ സുമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:*(വള്ളികുന്നം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു)

ആലപ്പുഴ: വില്ലേജ് ഓഫീസുകള്‍ ആധുനിക രീതിയിലാക്കുന്നതോടെ ജീവനക്കാര്‍ക്ക് പുറമേ ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും നാടിന്റെ സമഗ്ര വികസനത്തിന് ഇവ കാരണമാകുമെന്നും സംസ്ഥാന റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വള്ളികുന്നത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ മുഖമാണ് വില്ലേജ് ഓഫീസുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് ഓരോ സ്ഥലത്തേയും പോരായ്മകളും ആവശ്യങ്ങളും മനസ്സിലാക്കി അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചാണ് റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് യോഗം ചേര്‍ന്നത്. ഓരോ സ്ഥലത്തേയും പറ്റി പഠിച്ച ശേഷമാണ് സംസ്ഥാനത്ത് 146 സ്മാര്‍ട്ട് വില്ലേജുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ശരാരശരി 40ലക്ഷം ചിലവിലാണ് ഒരു സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം. ഈ യോഗങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 230 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിച്ചു. 230 ഓഫീസുകളുടെ അറ്റുകുറ്റ പണികള്‍ പൂര്‍ത്തീകരിച്ചു. 260 ഓഫീസുകള്‍ക്ക് അധിക മുറി അനുവധിച്ചു. 800ലധികം വില്ലേജ് ഓഫീസുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നവീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശുചിമുറി, കുടിവെള്ള സൗകര്യം തുടങ്ങിയവും ഉറപ്പാക്കി. ഓഫീസുകള്‍ നവീകരിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കുള്ള സേവനവും കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത വള്ളികുന്നം വില്ലേജ് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളോട് മാതൃകാ പരമായ രീതിയില്‍ പെരുമാറണമെന്നും അവരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കി നല്‍കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ജില്ലയിലെ പട്ടണക്കാട്, പാണാവള്ളി എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും.
യോഗത്തില്‍ ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗോപകുമാര്‍ എം.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, മുന്‍ എംപി സി.എസ്. സുജാത, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. സുമ തുടങ്ങിയവർ പങ്കെടുത്തു.

എന്താണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

പൊതുജനങ്ങള്‍ക്ക് വേണ്ട് എല്ലാ സൗകര്യങ്ങളും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൊണ്ട് ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്ക്കരിച്ച ഇവിടെ ഭൂരേഖകളും നികുതിയും ഉള്‍പ്പടെ മുഴുവന്‍ രേഖകളും പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഓണ്‍ലൈന്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഇവിടെ നിന്നുള്ള സേവനം ലക്ഷ്യമിട്ടാണിത്. 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടം 40ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മിച്ചത്. വില്ലേജ് ഓഫീസര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ഓഫീസ് മുറികള്‍, പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, റിസപ്ഷന്‍, കുടിവെള്ളം, ശുചിമുറി, സ്ത്രീകള്‍ക്കുള്ള വിശ്രമകേന്ദ്രം, ലാന്റ് സ്‌കേപിംങ്, ചുറ്റുമതില്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തികച്ചും അത്യാധുനിക രീതിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.
Conclusion:
Last Updated : Jul 9, 2019, 12:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.