ETV Bharat / state

'സ്‌കിൽ മിത്ര 2019' പദ്ധതിയുമായി അസാപ്

ഇതര സംസ്ഥാന തൊഴിലാളികൾ സ്‌കിൽഡ് ലേബേഴ്‌സായി കേരളത്തിൽ വരുമാനം നേടുമ്പോഴും കേരളത്തിലെ യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നതായി മന്ത്രി പി. തിലോത്തമൻ. ഇതിന് ഒരു പരിഹാരമായിട്ടാണ് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ആരംഭിക്കുന്നതെന്നും മന്ത്രി.

തൊഴിൽ വൈദഗ്ധ്യത്തിലെ അപര്യാപ്‌തത നീക്കാനുള്ള ചുവടുവയ്പ്പുമായി അസാപിന്‍റെ 'സ്‌കിൽ മിത്ര 2019'
author img

By

Published : Nov 10, 2019, 12:15 AM IST

ആലപ്പുഴ: ബിരുദങ്ങള്‍ എറെയുണ്ടെങ്കിലും യുവതലമുറക്ക് തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ് മന്ത്രി പി തിലോത്തമൻ. ഇതിന് പരിഹാരമായാണ് അസാപിന്‍റെ സ്‌കിൽ മിത്ര പദ്ധതി അവതരിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ 'സ്‌കിൽ മിത്ര 2019' എന്ന പേരിൽ സംഘടിപ്പിച്ച സ്‌കിൽ എക്‌സ്‌പോ വളവനാട് ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് കീഴിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെയും പൊതു വിദ്യാഭ്യാസവകുപ്പിന്‍റെയും സംയുക്തസംരംഭമായി രൂപീകരിച്ച നൈപുണ്യ വികസന പദ്ധതിയാണ് അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്). 40 ലക്ഷത്തിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സ്‌കിൽഡ് ലേബേഴ്‌സായി കേരളത്തിൽ വരുമാനം നേടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ യുവജനത തൊഴിൽ രഹിതരായി തുടരുന്നു. ഈ സാഹചര്യത്തിന് പരിഹാരമായാണ് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ആരംഭിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ധനമന്ത്രി ഡോ ടി.എം തോമസ് ഐസക് അധ്യക്ഷനായി. കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മാതൃക അനാച്ഛാദനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യു നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനൽകുമാർ, മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകൻ, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സന്തോഷ്, പി.എ ജുമൈലത്ത്, കെ. ശ്രീദേവി, കല, കെ. സുഭഗൻ, ജമീല പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

Intro:Body:അസാപിന്റെ സ്‌കിൽ മിത്ര തൊഴിൽ വൈദഗ്ധ്യത്തിലെ അപര്യാപ്‌തത നീക്കാനുള്ള സുപ്രധാന ചുവടുവയ്പ്പ് : മന്ത്രി പി തിലോത്തമൻ

ആലപ്പുഴ:ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഉണ്ടെങ്കിലും യുവതലമുറയ്ക്ക് തൊഴിൽ വൈദഗ്ധ്യമില്ലെന്നത് സംസ്ഥാനം നേരിടുന്ന വെല്ലുവിളിയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ.വിദഗ്‌ധ തൊഴിലാളികളുടെ അഭാവം നേരിടുന്ന സാഹചര്യം മാറ്റാനാണ് അസാപിൻറെ സ്കിൽ മിത്ര ലക്ഷ്യമിടുന്നതെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.സംസ്ഥാന സർക്കാരിന് കീഴിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെയും പൊതു വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്തസംരംഭമായി രൂപീകരി ച്ച നൈപുണ്യ വികസന പദ്ധതി അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമി(അസാപ്) ന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 'സ്കിൽ മിത്ര 2019' എന്ന പേരിൽ സംഘടിപ്പിച്ച സ്കിൽ എക്സ്പോ വളവനാട് ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാല്പതുലക്ഷത്തിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സ്‌കിൽഡ് ലേബേഴ്‌സായി കേരളത്തിൽ വരുമാനംനേടുമ്പോഴും കേരളത്തിലെ യുവജനത തൊഴിൽ രഹിതരായി തുടരുന്നു, ഇതിനുകാരണമായ തൊഴിൽ വൈദ്ധ്യം ഇല്ലായിമയ്‌ക്കൊരു പരിഹാരമായിട്ടാണ് അസാപ് കമ്മ്യൂണിറ്റി കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ആരംഭിക്കുന്നതെന്ന് മന്ത്രി തിലോത്തമൻ പറഞ്ഞു.

ധന,കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. തൊഴിൽ അവസരങ്ങളുണ്ടെങ്കിലും തൊഴിൽ ദാതാക്കൾ ആവശ്യപ്പെടുന്ന തൊഴിൽ നൈപുണ്യം നേടിയവർ സംസ്ഥാനത്ത് കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസം പ്രവർത്തിപരിചയത്തിനും ഊന്നൽ നൽകണം.ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ തൊഴിൽ വിജ്ഞാനമാണ് യുവാക്കൾക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മാതൃക അനാച്‌ഛാദനം സ്‌കിൽ മിത്ര സ്വാഗത സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു നിർവ്വഹിച്ചു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീന സനൽകുമാർ,മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ,മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്,പി എ ജുമൈലത്ത്, കെ ശ്രീദേവി,കല,കെ സുഭഗൻ,ജമീല പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.