ETV Bharat / state

ആലപ്പുഴയില്‍ ആറ് റോഡുകൾ മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു - six roads inaugurated

ഏപ്രിൽ മാസത്തോടെ ആലപ്പുഴ ബൈപ്പാസിന്‍റെ നിർമാണവും പൂർത്തിയാക്കനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു

ആറ് റോഡുകൾ  മന്ത്രി ജി.സുധാകരൻ  ആറ് റോഡുകൾ നാടിനു സമർപ്പിച്ചു  ആലപ്പുഴ വാര്‍ത്ത  g sudhakaran  six roads inaugurated  alappuzha news
ആലപ്പുഴയില്‍ നിർമാണം പൂർത്തിയാക്കിയ ആറ് റോഡുകൾ മന്ത്രി ജി.സുധാകരൻ നാടിനു സമർപ്പിച്ചു
author img

By

Published : Jan 20, 2020, 6:44 PM IST

Updated : Jan 20, 2020, 7:32 PM IST

ആലപ്പുഴ: നിർമാണം പൂർത്തിയാക്കിയ ആറ് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലുമായി ആധുനിക രീതിയിൽ പുനർ നിർമിച്ച റോഡുകളാണ് മന്ത്രി ഗതാഗതത്തിനായി തുറന്നു നൽകിയത്. 6.4 കോടി രൂപ ചിലവഴിച്ചായിരുന്നു റോഡുകളുടെ നവീകരണം.

ആലപ്പുഴയില്‍ ആറ് റോഡുകൾ മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു

മാർച്ച് 31ന് മുമ്പ് മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ മാസത്തോടെ ആലപ്പുഴ ബൈപ്പാസിന്‍റെ നിർമാണവും പൂർത്തിയാക്കാനാകും. ഇതുമായി ബന്ധപ്പെട്ട് 24ന് കലക്ട്രേറ്റിൽ റിവ്യൂ മീറ്റിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഗ്രാമീണ, നഗരസഭ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാനായത് പൊതുമരാമത്ത് വകുപ്പിന്‍റെയും സർക്കാരിന്‍റെയും നേട്ടമാണ്. സംസ്ഥാനത്താകമാനം ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70 കോടി രൂപ ചെലവിൽ 52 റോഡുകളുടെ നിർമാണമാണ് ഇപ്പോൾ മണ്ഡലത്തിൽ പുരോഗമിക്കുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽ (സിആർഎഫ്) 1400 കോടി രൂപ ഇതുവരെ ലഭിച്ചു. വാഹനങ്ങളുടെ നികുതി അടക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രത്തിന് നൽകുന്ന പണത്തിൽ നിന്നാണ് സിആർഎഫ് നൽകുന്നത്. 2020 - 21 വർഷത്തിൽ 700 കോടി രൂപ ഇത്തരത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിർമിക്കുന്ന 80 റോഡുകളുടെ വിവരവും കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

Intro:Body:നിർമ്മാണം പൂർത്തിയാക്കിയ ആറ് റോഡുകൾ മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചു

ആലപ്പുഴ :6.4 കോടി രൂപയിൽ നിർമ്മാണം പൂർത്തിയാക്കിയ ആറ് റോഡുകൾ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലുമായി ആധുനിക രീതിയിൽ പുനർ നിർമ്മിച്ച റോഡുകളാണ് മന്ത്രി ഗതാഗതത്തിനായി തുറന്നു നൽകിയത്.

70 കോടി രൂപ ചെലവിൽ 52 റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ മണ്ഡലത്തിൽ പുരോഗമിക്കുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽ (സി ആർ എഫ്) 1400 കോടി രൂപ ഇതുവരെ ലഭിച്ചു. വാഹനങ്ങളുടെ നികുതി അടക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിനു നൽകുന്ന പണത്തിൽ നിന്നാണ് സി ആർ എഫ് നൽകുന്നത്. 2020 - 21 വർഷത്തിൽ 700 കോടി രൂപ ഇത്തരത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിർമിക്കുന്ന 80 റോഡുകളുടെ വിവരവും കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്.
മാർച്ച് 31 ന് മുമ്പ് മുഴുവൻ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും. ഏപ്രിൽ മാസത്തോടെ ആലപ്പുഴ ബൈപ്പാസിന്റെ നിർമാണവും പൂർത്തിയാക്കനാകും. ഇതുമായി ബന്ധപ്പെട്ട് 24 ന് കളക്ട്രേറ്റിൽ റിവ്യൂ മീറ്റിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഗ്രാമീണ/ നഗരസഭാ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കാനായത് പൊതുമരാമത്തു വകുപ്പിന്റെയും സർക്കാരിന്റെയും നേട്ടമാണ്. സംസ്ഥാനത്താകമാനം ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി ഡബ്ലിയു ഡി ബജറ്റ് ഫണ്ടിൽ 30 ലക്ഷം രൂപക്കാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം - മാധവമുക്ക് റോഡ് പൂർത്തിയാക്കിയത്. വളഞ്ഞ വഴി - അഴീക്കോടൻ റോഡിനായി ചെലവഴിച്ചത് 2 കോടി രൂപയാണ്. ഒപ്പം വിവിധ റോഡുകളുടെ കണക്ടിവിറ്റി പദ്ധതിയിൽപ്പെടുത്തി സെൻട്രൽ റോഡ് ഫണ്ടി (സി ആർ എഫ്)ൽ 2 കോടി രൂപക്കാണ് കിണർ മുക്ക് - കുറവൻ തോട് റോഡ് പൂർത്തിയാക്കിയത്.

പുന്നപ്ര തെക്ക് പഞ്ചായത്തിലെ സെന്റ് ജൂഡ് റോഡിന് പി ഡബ്ലിയു ഡി ബജറ്റ് ഫണ്ടിൽ ഒരു കോടി രൂപയാണ് നിർമ്മാണച്ചെലവ്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ബ്ലോക്ക് ഐ ടി സി - ശ്രീ ശങ്കര റോഡ് 10 ലക്ഷം രൂപയിൽ പൂർത്തിയാക്കി. നഗരത്തിലെ ജവഹർ ബാലഭവൻ റോഡും ഒരു കോടിയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ബിറ്റുമിൻ മെക്കാഡം - ബിറ്റുമിൻ കോൺക്രീറ്റ് ചേരുവയോടെ ദേശീയ പാതയുടെ നിർമാണ രീതിയാണ് ഈ ഗ്രാമീണ റോഡുകൾക്കുൾപ്പടെ പ്രയോഗിച്ചത്. പ്ലാസ്റ്റിക്ക്, റബ്ബർ എന്നിവയുടെ ചേരുവയുള്ളതിനാൽ 3 മുതൽ 5 വർഷം വരെ റോഡുകൾ കേടുകൂടാതെ നിൽക്കുന്ന നർമ്മാണ രീതിയാണ് അവലംബിച്ചത്.

ജബ്ബാറിന്റെ കടയ്ക്കു സമീപം നടന്ന കിണർമുക്ക് -കുറവൻതോട് റോഡ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ജനശക്തി ജംഗ്ഷൻ നടന്ന വളഞ്ഞ വഴി അഴീക്കോടൻ റോഡ് ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ് അധ്യക്ഷത വഹിച്ചു .മാധവമുക്കിന് കിഴക്കുവശം നടന്ന വണ്ടാനം മാധവമുക്ക് റോഡ് ഉദ്ഘാടനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഫ്സത്ത് അധ്യക്ഷത വഹിച്ചു. ചെഗുവേര ജംഗ്ഷനിൽ നടന്ന സെന്റ് ജൂഡ് റോഡ് ഉദ്ഘാടനം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ്മ ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ജംഗ്ഷൻ വെച്ച് നടന്ന ബ്ലോക്ക്‌ ഐ ടി സി ശ്രീ ശങ്കര റോഡ് ഉദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുവർണ പ്രതാപൻ അധ്യക്ഷത വഹിച്ചു. കെ എസ് റ്റി എ ഓഫീസിനു സമീപം നടന്ന ജവഹർ ബാലഭവൻ റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചുConclusion:
Last Updated : Jan 20, 2020, 7:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.