ETV Bharat / state

പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നതിൽ മോദിക്കും പിണറായിക്കും ഒരേ നിലപാടെന്ന് ഷിബു ബേബി ജോൺ

വിവാദ വിഷയങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മോദി എങ്ങനെയാണോ രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്നത് അതിന്‍റെ തനിയാവർത്തനമാണ് പിണറായി വിജയൻ ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shibu Baby John says Modi and Pinarayi have the same stance in criticizing the opposition  പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നതിൽ മോദിക്കും പിണറായിക്കും ഒരേ നിലപാടെന്ന് ഷിബു ബേബി ജോൺ  ആലപ്പുഴ  alappuzha  ഷിബു ബേബി ജോൺ  ആർഎസ്‌പി  പിണറായി വിജയൻ  മേഴ്‌സിക്കുട്ടിയമ്മ  ആഴക്കടൽ മത്സ്യബന്ധന കരാർ  mercykutty amma  pinarayi vijayan  shibu baby john  rsp  kerala  കേരളം
Shibu Baby John says Modi and Pinarayi have the same stance in criticizing the opposition
author img

By

Published : Mar 5, 2021, 4:30 PM IST

ആലപ്പുഴ : പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നതിൽ നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒരേ നിലപാടെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകൾ പുറത്ത് വിട്ട പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയടക്കം ചെയ്യുന്നത്. വിവാദ വിഷയങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മോദി എങ്ങനെയാണോ രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്നത് അതിന്‍റെ തനിയാവർത്തനമാണ് പിണറായി വിജയൻ ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് അനുമതി നൽകാനുള്ള നീക്കം കടലിനെ നശിപ്പിക്കുന്ന പദ്ധതിയാണ്. 400 ട്രോളറുകൾക്ക് അനുമതി നൽകാനുള്ള നീക്കത്തിനാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. ഇവയ്ക്ക് എല്ലാം കൂടി 50 മത്സ്യ സംസ്‌കരണ കേന്ദ്രങ്ങൾ തുടങ്ങാനായിരുന്നു പദ്ധതി. അവയിൽ ഒരു സ്ഥാപനത്തിന് വേണ്ടി മാത്രമാണ് 4 ഏക്കർ ഭൂമി അനുവദിച്ചതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

കടലിൽ നിന്ന് ധാതു ഖനനം ചെയ്യുന്ന പദ്ധതിയാണ് ബ്ലൂ ഇക്കണോമി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫിഷറീസ് മന്ത്രി എന്ന നിലയിൽ മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്തിരുന്നു. കുടാതെ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന യോഗത്തിലും പ്രസംഗിച്ചു. ഈ യോഗത്തിൽ ബ്ലൂ ഇക്കണോമിയെ അനുകൂലിച്ചാണോ മന്ത്രി പ്രസംഗിച്ചത് എന്ന് വ്യക്തമാക്കണമെന്നും ഷിബു ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.