ETV Bharat / state

SHAN MURDER CASE | എസ്‌ഡിപിഐ നേതാവിന്‍റെ കൊലപാതകം; രണ്ട്‌ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ - കെ.എസ്‌ ഷാന്‍റെ കൊലപാതകം

കൊലപാതകത്തിന് ഉപയോഗിച്ച കാറും കൊലപാതകത്തിന് നേതൃത്വം നല്‍കിയ പ്രതികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

shan murder case  RSS relation in sdpi worker death  sdpi worker murdered in alappuzha  alappuzha rss and sdpi workers murder cases  political murders in kerala  alappuzha rss worker death  ആലപ്പുഴ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകം  ആലപ്പുഴയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങള്‍  കെ.എസ്‌ ഷാന്‍റെ കൊലപാതകം  ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
എസ്‌ഡിപിഐ നേതാവിന്‍റെ കൊലപാതകം; രണ്ട്‌ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ
author img

By

Published : Dec 19, 2021, 1:58 PM IST

ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്‌ ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി പ്രസാദ്‌, ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് രാവിലെ തോണ്ടാംകുളങ്ങരയിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍ നിന്നും പൊലീസ്‌ കസ്റ്റഡിയിലെടുത്തത്.

ഷാന്‍റെ കൊലപാതകികള്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്ത 'റെന്‍റ്‌ എ കാര്‍' ആണെന്ന് കണ്ടെത്തിയിരുന്നു. ഇത് തരപ്പെടുത്തി നല്‍കിയിത് ഇവരാണെന്നാണ് പൊലീസ്‌ കണ്ടെത്തല്‍.

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതികളെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും കൂടുതല്‍ വിവരം ശേഖരിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുമാണ്‌ ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നത്.

Read More: ആലപ്പുഴയിലെ ഇരട്ട കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊലപാതകത്തിന് ഉപയോഗിച്ച കാറും കൊലപാതകത്തിന് നേതൃത്വം നല്‍കിയ പ്രതികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളുടെയും ആസൂത്രണം ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് നടന്നതാണെന്നും മുഴുവന്‍ പ്രതികളെയും ഉടൻ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.