ETV Bharat / state

ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം, തീരദേശവാസികൾ ആശങ്കയിൽ - ന്യൂനമർദ്ദം

ചേർത്തല ഒറ്റമശേരിയിലെ കടൽ ഭിത്തിയില്ലാത്ത പ്രദേശത്താണ് ഏറ്റവുമധികം നാശം നേരിടുന്നത്. ഏത് സമയത്തും കടലെടുക്കാവുന്ന സ്ഥിതിയിലാണ് ഇവിടുത്തെ വീടുകൾ

SEA ATTACK  ALAPPUZHA COASTAL AREA  ആലപ്പുഴയിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം  ചേർത്തല  ന്യൂനമർദ്ദം  കടലാക്രമണം
ആലപ്പുഴയിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം, തീരദേശവാസികൾ ആശങ്കയിൽ
author img

By

Published : May 13, 2021, 7:45 PM IST

ആലപ്പുഴ: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാകുന്നു. ആലപ്പുഴ, ചെത്തി, ചേർത്തല ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട്, ചെല്ലാനം മേഖലകളിൽ ശക്തമായ തിരമാലകൾ കരയിലേയ്ക്ക് അടിച്ച് കയറുന്നതിനാൽ തീരപ്രദേശത്തെ നൂറ് കണക്കിന് വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ഏത് സമയത്തും കടലെടുക്കാവുന്ന സ്ഥിതിയിലാണ് ഇവിടത്തെ വീടുകൾ.

ആലപ്പുഴയിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം, തീരദേശവാസികൾ ആശങ്കയിൽ

ഏക്കർ കണക്കിന് കരയും നിരവധി തെങ്ങുകളും ഇതിനകം കടലെടുത്തു കഴിഞ്ഞു. ചില സ്ഥലങ്ങളിൽ മത്സ്യബന്ധന വള്ളങ്ങളും തകർന്നു. ചേർത്തല ഒറ്റമശേരിയിലെ കടൽഭിത്തിയില്ലാത്ത പ്രദേശത്താണ് ഏറ്റവുമധികം നാശം നേരിടുന്നത്. ഇവിടെ കൂറ്റൻ തിരമാലകൾ കരയിലേയ്ക്ക് ഇരച്ച് കയറി നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

കൂടുതൽ വായനക്ക്: സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ചേർത്തല എംഎൽഎ പി പ്രസാദ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാൻ കലക്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കടലാക്രമണം ഇനിയും ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് തീരദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.