ETV Bharat / state

ആലപ്പുഴയുടെ തീരദേശപ്രദേശത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ തകർന്നു - alappuzha

തീരദേശ മേഖലയായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് ഭാഗത്താണ് കടലാക്രമണം കൂടുതൽ അനുഭവപ്പെടുന്നത്

ആലപ്പുഴ  ആലപ്പുഴയുടെ തീരദേശപ്രദേശത്ത് കടലാക്രമണം രൂക്ഷം  പുറക്കാട്  sea attack  alappuzha  alappuzha sea attack
ആലപ്പുഴയുടെ തീരദേശപ്രദേശത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ തകർന്നു
author img

By

Published : Aug 9, 2020, 10:23 AM IST

Updated : Aug 9, 2020, 10:43 AM IST

ആലപ്പുഴ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് വീണ്ടും തീരദേശത്ത് കടൽക്ഷോഭം രൂക്ഷമായത്. തീരദേശ മേഖലയായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് ഭാഗത്താണ് കടലാക്രമണം കൂടുതൽ അനുഭവപ്പെടുന്നത്. ശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്നതോടെ തീരദേശ പാതയിലൂടെയുള്ള യാത്രയും അപകടം നിറഞ്ഞതായി മാറിയിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ നൂറോളം വീടുകളാണ് തകർന്നത്. നിരവധി മരങ്ങൾ കടപുഴകി വീണു. നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ആലപ്പുഴയുടെ തീരദേശപ്രദേശത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ തകർന്നു

ഏത് സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജനങ്ങൾ ആശങ്കപ്പെടുകയല്ല, ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും കലക്‌ടർ അറിയിച്ചു. നിലവിൽ ജില്ലയിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ പോയിട്ടില്ല. കൊവിഡ് വ്യാപനം നിലനിൽക്കുന്ന പ്രദേശങ്ങളായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിനും പ്രായോഗിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഏത് നിമിഷവും തീരം കടലെടുക്കാമെന്ന ഭീതിയിലാണ് ജില്ലയിലെ തീരദേശ ജനത കഴിയുന്നത്.

Last Updated : Aug 9, 2020, 10:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.