ETV Bharat / state

Alappuzha Shan Murder Case : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി - പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

Alappuzha Shan Murder Case: വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു

sdpi leader shan murder case alappuzha  suspected car found in alappuzha  എസ്‌ഡിപിഐ നേതാവ്‌ ഷാന്‍ വധക്കേസ്‌  പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി  ഷാന്‍ വധക്കേസ്‌ പ്രതികള്‍
Alappuzha Shan Murder Case: ഷാന്‍ വധക്കേസ്‌; പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി
author img

By

Published : Dec 20, 2021, 4:34 PM IST

Updated : Dec 20, 2021, 5:40 PM IST

ആലപ്പുഴ : Alappuzha Shan Murder Case: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കൊലപാതകം നടന്ന മണ്ണഞ്ചേരിയിൽ നിന്ന് ഏകദേശം 15 കി.മീറ്റർ അകലെ കണിച്ച് കുളങ്ങര ക്ഷേത്രത്തിന് വടക്ക് വശത്താണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. KL 7 BQ 7928 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയർ കാർ മണ്ണഞ്ചേരി സ്വദേശി ബേബിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഇയാളുടെ മകനിൽ നിന്ന് കാർ വാടകയ്‌ക്കെടുത്താണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. ബൈക്കിൽ സഞ്ചരിച്ച ഷാനെ ഈ കാർ ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി പ്രസാദ്, കുട്ടൻ എന്ന് വിളിക്കുന്ന രതീഷ് എന്നിവരെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Alappuzha Shan Murder Case : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

ഇവർ ആര്‍എസ്‌എസ്‌ പ്രവർത്തകരാണെന്നും, കാർ വാടകക്കെടുത്ത് നൽകിയത് പ്രസാദാണെന്നും പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്‌ കാർ കണ്ടെത്തിയതെന്നാണ്‌ വിവരം. കൊലപാതകത്തിന് ശേഷം കാർ ഇവിടെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതാണോയെന്ന്‌ പൊലീസ് പരിശോധിക്കുന്നു.

ALSO READ: യുവാവിനെ കാണാതായതില്‍ വൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യയും കാമുകനും ചേർന്ന്

സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. മാരാരിക്കുളം ഇൻസ്പെക്‌ടർ എസ്.രാജേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘവും, ഫൊറൻസിക് വിദഗ്‌ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

പൊലീസ് നായ സമീപ പ്രദേശത്തെ ചില സ്ഥലങ്ങളിലേയ്ക്ക് ഓടിയ ശേഷം മടങ്ങിയെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ അറസ്‌റ്റുണ്ടാകുമെന്നും എസ്‌പി അറിയിച്ചു.

Last Updated : Dec 20, 2021, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.