ETV Bharat / state

സമ്പൂര്‍ണ പച്ചത്തുരുത്താവാന്‍ ഒരുങ്ങി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്ത പച്ചത്തുരുത്ത് പദ്ധതി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതം കുറക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്

complete green project  Punchayat  സമ്പൂര്‍ണ പച്ചത്തുരുത്ത്  സംസ്ഥാന സര്‍ക്കാര്‍  പ്രത്യാഘാതം  ആലപ്പുഴ ജില്ല  ഉദ്ഘാടനം  കാലാവസ്ഥ വ്യതിയാനം  പ്രകൃതി
സമ്പൂര്‍ണ പച്ചത്തുരുത്താവാന്‍ ഒരുങ്ങി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
author img

By

Published : Jun 30, 2020, 4:18 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്താവാന്‍ ഒരുങ്ങി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ബ്ലോക്ക്‌തല ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷതൈ നട്ട് രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്ത പച്ചത്തുരുത്ത് പദ്ധതി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ പത്ത് സെൻ്റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നത്.

ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി ആകെ ഏഴ് പച്ചത്തുരുത്തുകളാണ് നിര്‍മിക്കുക. ഗ്രാമങ്ങളിലും നഗരങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതം കുറക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ജയദേവ് അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഗീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം കമ്മിറ്റി അംഗം രമാ ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദില്‍ഷാദ്, ഹരിത കേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍മാർ, എം.ജി.എന്‍.ആര്‍.ജി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.