ETV Bharat / state

കനത്തമഴ: ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

104 കുടുംബങ്ങളിലെ 387 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്

RESUCE CAMPS STARTED IN ALAPPUZHA  RESUCE CAMPS  ALAPPUZHA  ദുരിതാശ്വാസ ക്യാമ്പ്  കനത്തമഴ  ചേർത്തല താലൂക്ക്  ഗവണ്‍മെന്‍റ് സ്കൂൾ  ചെങ്ങന്നൂർ താലൂക്ക്  ഭക്ഷണവിതരണ കേന്ദ്രം  ക്വാറന്‍റൈൻ
കനത്തമഴ: ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
author img

By

Published : May 29, 2021, 6:16 PM IST

ആലപ്പുഴ: കനത്തമഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും മൂലം ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നതോടെ ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ വിവിധ താലൂക്കുകളിലായി 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 104 കുടുംബങ്ങളിലെ 387 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 161 പുരുഷൻമാരും 147 സ്ത്രീകളും 79 കുട്ടികളുമുണ്ട്. ഇതിൽ 14 പേർ മുതിർന്ന പൗരന്മാരാണ്.

ചേർത്തല താലൂക്കിൽ രണ്ട് ക്യാമ്പുകളും മാവേലിക്കര ആറ് ക്യാമ്പുകളും തുറന്നു

ചേർത്തല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തുറവൂർ തെക്ക് പഞ്ചായത്തിലെ മനക്കോടം എൽ പി സ്കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലെ 16 പേരും കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങാരം യു പി സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ എട്ട് പേരുമാണുള്ളത്. മാവേലിക്കര താലൂക്കിൽ ആറ് ക്യാമ്പുകളാണ് തുറന്നത്. തൃപ്പെരുംതുറ ഗവൺമെന്റ് യു പി സ്കൂളിലെ ക്യാമ്പിൽ 3 കുടുംബങ്ങളിലെ 16 പേരും തൃപ്പെരുംതുറ സെന്റ് ആന്റണിസ് പള്ളി ഹാളിൽ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്. പാറ്റൂർ കേളി സാംസ്കാരിക നിലയത്തിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ നാല് പേരുണ്ട്. ചെറുമുഖ ഗവണ്‍മെന്‍റ് എൽ പി സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുണ്ട്. നൂറനാട് ഇടപ്പോൺ ഗവണ്‍മെന്‍റ് ഹൈ സ്കൂളിലെ ക്യാമ്പിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി 8 അംഗങ്ങളും ഉണ്ട്. ചെന്നിത്തല ചെറുകോൽ മോഡൽ ഗവണ്മെന്റ് യു പി സ്കൂളിലെ ക്യാമ്പിൽ 5 കുടുംബങ്ങളിൽ നിന്നായി 18 പേരുണ്ട്.

ചെങ്ങന്നൂർ താലൂക്കിൽ 13 ക്യാമ്പുകൾ തുറന്നു

ചെങ്ങന്നൂർ താലൂക്കിൽ 13 ക്യാമ്പുകളാണുള്ളത്. ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ ജെ ബി എസ് സ്കൂളിലെ ക്യാമ്പിൽ 4 കുടുംബങ്ങളിൽ നിന്നായി 13 പേരുണ്ട്. മുട്ടേൽ മാന്നാർ എസ് എം ഡി എൽ പി സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ 5 പേരുണ്ട്. കുട്ടംപേരൂർ എസ് കെ വി സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിൽ നിന്നുള്ള ആറ് പേരുണ്ട്. തയ്യൂർ എണ്ണക്കാട് പകൽവീട് ക്യാമ്പിൽ 4 കുടുംബങ്ങളിൽ നിന്നുള്ള 14 പേരുണ്ട്. ചെറിയനാട് വിജയേശ്വരി സ്കൂളിലെ ക്യാമ്പിൽ രണ്ട് കുടുംബങ്ങളിൽ നിന്നുള്ള ആറ് പേരാണ് ഉള്ളത്. വെണ്മണി തച്ചപ്പള്ളി സ്കൂളിലെ ക്യാമ്പിൽ 6 കുടുംബങ്ങളിൽ നിന്നുള്ള 20 പേരുണ്ട്. വെണ്മണി എൽ എം എച്ച്‌ എസ് ക്യാമ്പിൽ അഞ്ചു കുടുംബങ്ങളിൽ നിന്നുള്ള 11 പേരും ഉണ്ട്. വെണ്മണി പൂവനേത്ത് കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ എട്ടു കുടുംബങ്ങളിൽ നിന്നുള്ള 33 പേരുണ്ട് . വെണ്മണി മുളമുക്ക് പ്രാർത്ഥന ഹാളിൽ എട്ടു കുടുംബങ്ങളിൽ നിന്നുള്ള 25 പേരും വെണ്മണി പടിഞ്ഞാറെതുരുത്തി ഐക്യവേദി ക്ലബ്ബിലെ ക്യാമ്പിൽ 40 കുടുംബങ്ങളിൽ നിന്നുള്ള 148 പേരുമാണുള്ളത്. മുളക്കുഴ പുത്തൻകാവ് എം പി യു പി സ്കൂൾ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ആറ് പേരുണ്ട്. പുലിയൂർ എൻഎസ്എസ് കരയോഗത്തിലെ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലെ ഏഴു പേരുണ്ട്. ഇലഞ്ഞിമേൽ മലങ്കര പള്ളി ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നുള്ള 13 പേരുമുണ്ട്.

ALSO READ: ഉമ്മന്‍ചാണ്ടിയുടെ നിയമനവും തോല്‍വിക്ക് കാരണമെന്ന് രമേശ് ചെന്നിത്തല

ക്വാറന്‍റൈനിൽ ഇരിക്കുന്നവർക്കായാണ് ചേർത്തല താലൂക്കിലെ ചങ്ങരം യു പി സ്കൂളിലെ ഡി - ടൈപ്പ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ജില്ലയിൽ നാല് ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 118 കുടുംബങ്ങളിലെ 475 പേർക്കാണ് ഭക്ഷണം നൽകുന്നത്. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് മൂന്നും ചെങ്ങന്നൂർ താലൂക്കിലെ മാന്നാറിൽ ഒരു ഭക്ഷണവിതരണ ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.