ETV Bharat / state

ബിജെപി നേതാവ് രഞ്ജിത്ത് വധം: മുഖ്യപ്രതികളിൽ രണ്ടുപേരുടെ അറസ്റ്റ് ഇന്നുണ്ടാവും

ആലപ്പുഴ വെള്ളക്കിണർ, പുലയൻവഴി സ്വദേശികളായ അനൂപ് അഷറഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇരുവരും എസ്‌ഡിപിഐയുടെ സജീവ പ്രവർത്തകരാണ്.

alappuzha renjith murder case  arrest of prime accused in renjith murder case  ആലപ്പുഴ രഞ്ജിത്ത് വധക്കേസ്  രഞ്ജിത്ത് വധക്കേസ് മുഖ്യപ്രതികൾ അറസ്റ്റിൽ  ആലപ്പുഴ ഇരട്ടക്കൊലക്കേസ്
ബിജെപി നേതാവ് രഞ്ജിത്ത് വധം: മുഖ്യപ്രതികളിൽ രണ്ടുപേരുടെ അറസ്റ്റ് ഇന്നുണ്ടാവും
author img

By

Published : Dec 28, 2021, 2:40 PM IST

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിൽ രണ്ട് പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. അനൂപ് അഷറഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ആലപ്പുഴ വെള്ളക്കിണർ, പുലയൻവഴി സ്വദേശികളായ ഇവർ എസ്‌ഡിപിഐയുടെ സജീവ പ്രവർത്തകരാണ്.

ഇരുവരും ഇപ്പോൾ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണുള്ളത്. കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ വീടിന് സമീപ പ്രദേശങ്ങളിലുള്ളവരായത് കൊണ്ട് തന്നെ രഞ്ജിത്തിന്‍റെ വീടും പരിസരവും വഴികളും എല്ലാം ഇവർക്ക് കൃത്യമായി അറിവുണ്ടായിരുന്നു. കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമായി നടക്കുകയാണ്.

അതേസമയം, എസ്‌ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കളെ വൈകാതെ പിടികൂടിയേക്കും. ഇവർക്ക് ഒളിത്താവളമൊരുക്കിയ ആലുവ ജില്ല പ്രചാരക് അനീഷിനെ ഇന്നലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

Also Read: കോവോവാക്സ്, കോര്‍ബെവാക്‌സ് ; രാജ്യത്ത് 2 കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.