ETV Bharat / state

ദേശീയ വായനോത്സവത്തിന് ജില്ലയില്‍ ഡിജിറ്റൽ സംവിധാനത്തിലൂടെ തുടക്കമായി - alappuzha

ജില്ലാതല ഉദ്ഘാടനം അമ്പലപ്പുയിൽ നടന്നു

national reading day  alappuzha  reading day
ദേശീയ വായനോത്സവത്തിന് ജില്ലയില്‍ ഡിജിറ്റൽ സംവിധാനത്തിലൂടെ തുടക്കമായി
author img

By

Published : Jun 19, 2020, 9:52 PM IST

ആലപ്പുഴ: ദേശീയ വായനോത്സവത്തിന്‍റെ ഭാഗമായുള്ള ജില്ലയിലെ പരിപാടികളും ‍ വായനദിന- മാസാചരണവും കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഡിജിറ്റലായി. മാസാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ പി. കെ മെമ്മോറിയൽ ലൈബ്രറി ഹാളിൽ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ കെ. എം ജുനൈദ് നിർവഹിച്ചു.

നൂതന സാങ്കേതിക വിദ്യയിലൂടെ കടന്നു പോകുന്ന ഇന്നത്തെ തലമുറ അതിനൊപ്പം തന്നെ വായന ശീലവും വളർത്തിയെടുക്കണമെന്നും സമൂഹത്തിന്‍റെ സാംസ്‌കാരിക പുരോഗതിയിൽ ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുതിർന്ന സാംസ്‌കാരിക പ്രവർത്തകനും, സാഹിത്യകാരനുമായ ചുനക്കര ജനാർദനൻ നായർ ചടങ്ങിൽ മുഖ്യപ്രഭാഷണവും പി. എൻ പണിക്കർ അനുസ്മരണവും നടത്തി. വായനയെന്ന സംസ്കാരം വളർത്തിയെടുക്കാൻ പി. എൻ പണിക്കരുടെ അക്ഷരങ്ങളോടുള്ള സ്നേഹം വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

വായനയെ ദേശീയ തലത്തിൽ തന്നെ വളർത്തി എടുക്കുവാനും ഗ്രന്ഥശാല സംസ്കാരത്തിനു സമൂഹത്തിൽ വലിയ സ്ഥാനം നേടിക്കൊടുക്കുവാനും പി. എൻ പണിക്കർക്ക് കഴിഞ്ഞു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത് പ്രസിഡന്‍റ്‌ ജി. വേണുലാൽ അധ്യക്ഷനായി. എം. നാജ, പ്രതാപൻ നാട്ടുവെളിച്ചം എൻ. എസ് ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസമാണ് വായനാ മാസാചരണം നടക്കുന്നത്. കുട്ടികൾക്കായി വിപുലമായ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കും. കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വായനയുടെ പ്രാധാന്യം എത്തിക്കുക എന്നതാണ് ഇത്തവണത്തെ മാസാചരണത്തിന്‍റെ പ്രത്യേകത. കൂടാതെ ലൈബ്രറികൾ കേന്ദ്രീകരിച്ചും ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കും. ക്വിസ്, ചിത്രരചന, ഉപന്യാസം, കഥപറച്ചിൽ പ്രസംഗമത്സരം ,പദ്യ പാരായണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിൽ സംസ്ഥാന സർക്കാർ , ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ ,വിക്‌ടേഴ്‌സ് ചാനൽ എന്നിവരുടെയും കേന്ദ്ര സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തിലാണ് വായന മാസാചരണം.www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ വീട്ടിലിരുന്ന് തന്നെ വായനദിന പ്രതിജ്ഞ ചൊല്ലാനും പ്രസംഗം ഉപന്യാസം കഥപറച്ചിൽ ചിത്രരചന തുടങ്ങിയ മത്സരങ്ങളിൽ പങ്കാളിയാവാനും കഴിയുന്ന തരത്തിലാണ് മാസാചരണം ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ പ്രഗൽഭർ പങ്കെടുക്കുന്ന വെബ്ബിനാറുകളും ഒരുക്കുന്നുണ്ട്. കൊവിഡ് - 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ച് ലളിതമായാണ് ജില്ലാതല ഉദ്ഘാടനം ഒരുക്കിയത്. ഓൺലൈൻ മത്സരങ്ങളുടെ ഉദ്ഘടനവും ഇതോടൊപ്പം നടന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.