ആലപ്പുഴ: പൂച്ചാക്കലിൽ വിദ്യാർഥികളെ കാറിടിച്ച സംഭവത്തില്‍ കാറിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി ചേർത്തല ജോയിന്‍റ് ആർടിഒ ജയരാജ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ വാഹന പരിശോധനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചിലർ ദുരുപയോഗം ചെയ്യുന്നതായും മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂച്ചാക്കലും പള്ളിപ്പുറത്തും അപകടങ്ങൾ ഉണ്ടായത് മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണെന്നും ഇത് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജ് പറഞ്ഞു.