ETV Bharat / state

രഞ്ജിത്തിന്‍റെ കൊലപാതകം : മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഖുശ്ബു - രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ ഖുശ്‌ബു

ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ബിജെപി നേതാവ് ഖുശ്ബു

BJP leader Khushboo on Ranjith murder case  Khushboo demands CM s Explanation  രഞ്ജിത്തിന്‍റെ കൊലപാതകം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു
രഞ്ജിത്തിന്‍റെ കൊലപാതകം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു
author img

By

Published : Dec 29, 2021, 7:30 AM IST

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

രഞ്ജിത്തിന്‍റെ വിയോഗത്തിൽ നഷ്ടമായത് തന്‍റെ സഹോദരനെയാണ്. കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ പേരിൽ ഒരു കേസോ പരാതിയോ ഉണ്ടായിരുന്നില്ല. എസ്‌ഡിപിഐ നേതൃത്വം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണിത്. ഒരു അഭിഭാഷകന് ഇതാണ് അവസ്ഥയെങ്കിൽ ജനങ്ങളുടെ സ്ഥിതി എന്താകുമെന്നും ഖുശ്‌ബു ചോദിച്ചു.

രഞ്ജിത്തിന്‍റെ കൊലപാതകം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടാകാം. എന്നാൽ അതിന് പിന്നിൽ ജാതിയോ മതമോ ഉണ്ടാകരുത്. ന്യായവും സമാധാനപരവുമായ രാഷ്ട്രീയ പ്രവർത്തനമാണ് നാടിനാവശ്യം. എന്തിന്‍റെ പേരിലായാലും ഒരു കൊലപാതകം നടക്കാൻ പാടില്ല.

ആരുടെയും അച്ഛനോ കുട്ടികളോ രാഷ്ട്രീയത്തിന്‍റെ പേരിൽ കൊല്ലപ്പെടാൻ പാടില്ല. ആരുടെയും കുടുംബം അനാഥമാവാൻ പാടില്ല. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.