ETV Bharat / state

തോമസ് ചാണ്ടിക്കെതിരായ പിഴ വെട്ടിച്ചുരുക്കിയതിനെതിരെ ചെന്നിത്തല - രമേശ് ചെന്നിത്തല

നടപടി സർക്കാർ പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തോമസ് ചാണ്ടിക്കെതിരായ പിഴ വെട്ടിച്ചുരുക്കിയതില്‍ വിമര്‍ശനവുമായി ചെന്നിത്തല
author img

By

Published : Jun 14, 2019, 10:28 PM IST

Updated : Jun 14, 2019, 10:58 PM IST

ആലപ്പുഴ: മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ അനധികൃത കയ്യേറ്റങ്ങളും റിസോർട്ട് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും ക്രമവത്കരിക്കാനുള്ള നടപടി അഴിമതിയും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ ഡിസിസി നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആലപ്പുഴ നഗരസഭ നിശ്ചയിച്ച രണ്ട് കോടി 71 ലക്ഷം രൂപ എന്ന പിഴത്തുക സംസ്ഥാന സർക്കാർ ഇടപെട്ട് 35 ലക്ഷമായി കുറച്ചു. ഇത് രാഷ്ട്രീയ അഴിമതി ആണ്. നടപടി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതേ സമയം പിഴത്തുക വെട്ടിക്കുറച്ചതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന ആലപ്പുഴ നഗരസഭയുടെ നിലപാട് സ്വാഗതാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരായ പിഴ വെട്ടിച്ചുരുക്കിയതിനെതിരെ ചെന്നിത്തല

പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തിൽ സർക്കാരിന് അന്വേഷണം നടത്താവുന്നതാണ്. പാലത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. സിഒടി നസീറിനെ കോൺഗ്രസിലേക്ക് എടുക്കുന്ന കാര്യം ഇപ്പോൾ ആലോചനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:Body:

*രമേശ് ചെന്നിത്തല മാധ്യമങ്ങളോട് :*

തോമസ് ചാണ്ടിയുടെ കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള നടപടി രാഷ്ട്രീയ പ്രേരിതവും അഴിമതിയും. പിഴ തുക വെട്ടിക്കുറച്ച നടപടി തെറ്റ്. നടപടി സർക്കാർ പുനപരിശോധിക്കണം.

പാലാരിവട്ടം പാലത്തിന്റെ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തട്ടെ. മന്ത്രിയല്ല പാലം നിർമിക്കുന്നത്. കാര്യങ്ങൾ ഇബ്രാഹിം കുഞ്ഞ് വിശദീകരിച്ചിട്ടുണ്ട്. 

നസീറിനെ കോൺഗ്രസിലെടുക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. നിയമസഭയിൽ ഷംസീറിന്റെ പേര് താൻ പറഞ്ഞിട്ടും അദ്ദേഹം മൗനം പാലിച്ചു.

Conclusion:
Last Updated : Jun 14, 2019, 10:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.