ETV Bharat / state

ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല - lokayuktha ordinance

ലോകായുക്തയെ നിർവീര്യമാക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala on lokayuktha  ലോകായുക്ത ഓർഡിനൻസ് രമേശ് ചെന്നിത്തല  lokayuktha ordinance  ലോകായുക്ത ഓർഡിനൻസ് വിവാദം
ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല
author img

By

Published : Jan 30, 2022, 1:45 PM IST

ആലപ്പുഴ: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കെതിരായ കേസ് നാലാം തീയതി വരാനിരിക്കുന്നു. അതുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന് മുൻപ് ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടിവന്നതെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല

ലോകായുക്തയെ നിർവീര്യമാക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണെന്നും ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കൊവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് ചെന്നിത്തല

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രോഗികളുടെ എണ്ണം പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ല.

അതിനാൽ മുഖ്യമന്ത്രി 9 ദിവസം യുഎഇയിൽ നിൽക്കുന്നത് ശരിയല്ല. യുഎഇ പര്യടനം ചുരുക്കി നാട്ടിലെത്തി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവര്‍ നാളെ ഹാജരാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.