ETV Bharat / state

കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമെന്ന് രമേശ് ചെന്നിത്തല - നിയമസഭ തെരഞ്ഞെടുപ്പ്

കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണെന്നും ഇതിൽ എൽഡിഎഫ് കടപുഴകുകയും ബിജെപിക്ക് അഡ്രസുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല.

ആലപ്പുഴ  രമേശ് ചെന്നിത്തല  ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു  കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗം  Ramesh Chennithala  state assembly election news  assembly election latest news  നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് 2021
ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു; കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Apr 6, 2021, 11:20 AM IST

Updated : Apr 6, 2021, 12:09 PM IST

ആലപ്പുഴ: കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ആഞ്ഞടിക്കുകയാണ്. ഇതിൽ എൽഡിഎഫ് കടപുഴകി പോകുമെന്നും ബിജെപിക്ക് അഡ്രസുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉയർത്തിയ മുദ്രാവാക്യം ചർച്ചയാകും. പ്രതിപക്ഷം ഉയർത്തികൊണ്ട് വന്ന എല്ലാ ആരോപണങ്ങളും അഴിമതികളും സത്യമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊള്ളയും അഴിമതിയും നടത്തിയ ഈ ദുർഭരണം അവസാനിപ്പിക്കാൻ വേണ്ടി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യും. എൽഡിഎഫ് സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാർഷ്ഠ്യത്തിനുമെതിരായ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും കേരളത്തിലെ ജനങ്ങൾ യുഡിഎഫിനൊപ്പമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമെന്ന് രമേശ് ചെന്നിത്തല

അയ്യപ്പ ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും അയ്യപ്പ വിശ്വാസികളും പൊറുക്കില്ല. അയ്യപ്പ ഭക്തരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സർക്കാരാണിത്. ശബരിമലയുടെ പരിശുദ്ധിയ്ക്ക് കളങ്കം ഏൽപ്പിച്ച മുഖ്യമന്ത്രിയാണിത്. അതുകൊണ്ട് തന്നെ സർക്കാരിനെതിരെ അയ്യപ്പകോപമുണ്ടാവുമെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.

Last Updated : Apr 6, 2021, 12:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.