ETV Bharat / state

അദാനിയും സർക്കാരും തമ്മിൽ അവിഹിത കരാർ; ആരോപണവുമായി രമേശ് ചെന്നിത്തല - അദാനിയും സർക്കാരും തമ്മിൽ അവിഹിത കരാർ

25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കൈയിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുന്നത് പിണറായി സര്‍ക്കാരാണെന്നും ഇതിന് കൂട്ടായി ഇടതുപക്ഷത്തിന്‍റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു

Ramesh Chennithala accuses govt of corruption  Ramesh Chennithala latest allegations  govt of corruption says Ramesh Chennithala  അദാനിയും സർക്കാരും തമ്മിൽ അവിഹിത കരാർ  അദാനിയുമായുള്ള കരാർ
അദാനിയും സർക്കാരും തമ്മിൽ അവിഹിത കരാർ; സർക്കാറിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല
author img

By

Published : Apr 2, 2021, 12:12 PM IST

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കൈയിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുന്നത് പിണറായി സര്‍ക്കാരാണെന്നും ഇതിന് കൂട്ടായി ഇടതുപക്ഷത്തിന്‍റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്‍റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍ വച്ചിരിക്കുന്നത്.

നിലവില്‍ യൂണിറ്റിന് രണ്ട് രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്. 25 വര്‍ഷ വര്‍ഷത്തേയ്ക്കാണ് ഈ കരാര്‍. അതായത് 25 വര്‍ഷവും കൂടിയ നിരക്കില്‍ അദാനിയില്‍നിന്ന് സംസ്ഥാന ഇലക്ട്രിസ്റ്റി ബോര്‍ഡ് വൈദ്യുതി വാങ്ങേണ്ടിവരും. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതലായി നല്‍കേണ്ടിവരും. അദാനിക്ക് ഉണ്ടാക്കാന്‍ പോകുന്ന ലാഭം ഏതാണ്ട് ആയിരം കോടി രൂപ.

റിന്യൂവൽ പർച്ചേസ് ഒബ്ലിഗേഷന്‍റെ മറവിലാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്‍റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുത വാങ്ങുന്നതിനാണ്. ആർപിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളാറില്‍ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യതിയും ഉള്‍പ്പെടുന്നു. മാത്രമല്ല, 25 മെഗാവാട്ടിന്‍റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കില്‍ കറന്‍റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളാര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും സോളാര്‍ സെക്ടറില്‍നിന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നിരിക്കെ അദാനിയില്‍നിന്നും എന്തിന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്നതാണ് ചോദ്യവുമുയരുന്നു.

കരാര്‍ 25 വര്‍ഷത്തേയ്ക്കായതിനാല്‍ 25 വര്‍ഷവും കൂടിയ വിലയ്ക്ക് നാം വൈദ്യുതി വാങ്ങേണ്ടിവരും. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചത്. അദാനിയുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിയെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിമാനത്താവള കമ്പനിയുടെ ടെന്‍ഡര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി സമര്‍പ്പിക്കുന്ന ടെന്‍ഡറിന് സ്വകാര്യ കമ്പനികള്‍ സമര്‍പ്പിക്കുന്ന ടെന്‍ഡറിനെക്കാള്‍ 10% വരെ തുക കുറഞ്ഞിരുന്നാലും വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ കമ്പനിക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്‍റെ കമ്പനി നല്‍കിയ അദാനിയെക്കാള്‍ ടെന്‍ഡര്‍ തുക കൃത്യമായി 10% വും കഴിഞ്ഞ് 12% കുറവായിരുന്നു. ഇത് യാദൃശ്ചികമാണോ? സംസ്ഥാന സര്‍ക്കാര്‍ കമ്പനി ക്വാട്ട് ചെയ്ത തുകയുടെ വിവരം അദാനി കമ്പനിക്ക് കിട്ടിയത് എങ്ങനെ? ഇത്രയും നിര്‍ണ്ണാകയമായ ടെണ്ടര്‍ നടപടിക്ക് അദാനിയുമായി ബന്ധമുള്ള കമ്പനിയെത്തന്നെ ചുമതല ഏല്പിച്ചതെന്തിന് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഒരു വശത്ത് കൂടി സമരം ചെയ്‌ത ശേഷം മറുവശത്തു കൂടി ഒത്തുകളിക്കുകയാണ് ചെയ്യുന്നതെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവുമോയെന്നും അതിന്‍റെ മറ്റൊരു ഉദാഹരണമാണ് അദാനിയുമായുള്ള വൈദ്യുതി കരാറെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആര്‍പിഒ അനുസരിച്ച് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതികളിലും സോളാര്‍ മേഖലയിലും ഉണ്ടായിട്ടും എന്തിന് കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്ന ചോദ്യത്തിന് സിപിഎമ്മും ബിജെപിയും മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.