ETV Bharat / state

പൊതുജന അദാലത്ത്: 25 പരാതികള്‍ തീര്‍പ്പാക്കി

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ. മോബി, റവന്യു, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

author img

By

Published : Sep 7, 2020, 10:47 PM IST

അദാലത്ത് വാര്‍ത്ത  അലക്‌സാണ്ടര്‍ വാര്‍ത്ത  adalat news  alexander news
അദാലത്ത്

ആലപ്പുഴ: ജില്ല കലക്‌ടര്‍ എ.അലക്‌സാണ്ടറിന്‍റെ ചേംബറില്‍ ഓണ്‍ലൈനായി നടന്ന പൊതുജന അദാലത്തില്‍ ലഭിച്ച 35 പരാതികളില്‍ 25 എണ്ണം തീര്‍പ്പാക്കി. അദാലത്തിലേക്ക് അക്ഷയ സെന്‍റര്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകര്‍ക്ക് അക്ഷയ സെന്‍ററില്‍ ഹാജരായി ജില്ല കലക്‌ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു. മാരാരിക്കുളം സ്വദേശി കൃഷ്ണന്‍ കുഞ്ഞ് അതിര്‍ത്തി സംബന്ധിച്ച പരാതിയും വാടയ്ക്കല്‍ പറമ്പ് സേവ്യറുടെ വെള്ളക്കരം സംബന്ധിച്ച പരാതിയും ഉള്‍പ്പെടെ അദാലത്തില്‍ പരിഗണിച്ചു.

തീര്‍പ്പാക്കാത്ത പരാതികളില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ. മോബി, റവന്യു, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ ജനസൗഹൃദപരമായി തീര്‍പ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദാലത്തുകള്‍ സംഘടിപ്പിച്ച് വരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.