ETV Bharat / sports

രക്ഷകനായി മഗ്വയര്‍; കയ്യില്‍ കിട്ടിയ കളി 'ഒടുവില്‍' സമനിലയാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - FC Porto vs Man United Result

രണ്ട് ഗോളിന് മുന്നിലായിരുന്നു ആദ്യം യുണൈറ്റഡ്. പിന്നീട് ലീഡ് കൈവിട്ട അവര്‍ ഇഞ്ചുറി ടൈം ഗോളിലാണ് പോര്‍ട്ടോയ്‌ക്കെതിരെ ആശ്വാസ സമനില പിടിച്ചത്.

Etv Bharat
FC Porto vs Manchester United (x@ManUtd)
author img

By ETV Bharat Sports Team

Published : Oct 4, 2024, 9:39 AM IST

ലിസ്‌ബണ്‍: യുവേഫ യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനില. ലീഗിലെ രണ്ടാം മത്സരത്തില്‍ പോര്‍ട്ടോയോടാണ് യുണൈറ്റഡ് സമനില പിടിച്ചത്. മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം നേടി.

രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് മത്സരം കൈവിട്ടത്. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ പ്രതിരോധനിരതാരം ഹാരി മഗ്വയറിന്‍റെ ഗോളായിരുന്നു എറിക് ടെൻ ഹാഗിനും സംഘത്തിനും ആശ്വാസ സമനില സമ്മാനിച്ചത്.

പോര്‍ട്ടോയുടെ തട്ടകത്തിലായിരുന്നു മത്സരം. കളി തുടങ്ങി 20 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ യുണൈറ്റഡ് ആതിഥേയരുടെ വലയിലേക്ക് രണ്ട് തവണയാണ് പന്ത് എത്തിച്ചത്. ഏഴാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡും 20-ാം മിനിറ്റില്‍ റാസ്മസ് ഹോയ്‌ലുണ്ടുമായിരുന്നു സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.

എന്നാല്‍, പിന്നീട് കളി മാറി. മത്സരത്തിന്‍റെ 27-ാം മിനിറ്റില്‍ പെപ്പെയിലൂടെ പോര്‍ട്ടോ ഒരു ഗോള്‍ തിരിച്ചടിച്ചു. അധികം വൈകാതെ സമു ഒമോറോഡിയൻ ആതിഥയരെ യുണൈറ്റഡിന് ഒപ്പമെത്തിച്ചു. 34-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2-2 എന്ന സ്കോറിനാണ് മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ പോര്‍ട്ടോ ലീഡ് പിടിച്ചു. 50-ാം മിനിറ്റില്‍ സമു ഒമോറോഡിയൻ തന്നെയായിരുന്നു പോര്‍ട്ടോയുടെ ഗോള്‍ നേടിയത്.

പിന്നാലെ സമനില ഗോളിനായി യുണൈറ്റഡിന്‍റെ കിണഞ്ഞ പരിശ്രമങ്ങള്‍. ഇതിനിടെ റെഡ് കാര്‍ഡ് കണ്ട് യുണൈറ്റഡ് സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് പുറത്തായി. പത്ത് പേരുമായാണ് അവസാന പത്ത് മിനിറ്റ് യുണൈറ്റഡ് കളിച്ചത്.

മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു യുണൈറ്റഡിന്‍റെ രക്ഷകനായി മഗ്വയറെത്തിയത്. മത്സരത്തില്‍ പകരക്കാരനായി വന്ന താരം ഇഞ്ചുറി ടൈമില്‍ ഹെഡര്‍ ഗോളിലൂടെയാണ് യുണൈറ്റഡിന് സമനില സമ്മാനിച്ചത്.

Also Read : റയല്‍ മാഡ്രിഡിന് 'ലില്ലെ' ഷോക്ക്; ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് ഫ്രഞ്ച് ക്ലബിന്‍റെ ഫുള്‍സ്റ്റോപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.