ETV Bharat / state

അർജുന്‍റെ കുടുംബത്തിന് നേരെയുള്ള 'സൈബർ ആക്രമണം': മനാഫിനെ പ്രതിയാക്കി കേസെടുത്തു - FIR IN CYBER ATTACK ON ARJUN FAMILY - FIR IN CYBER ATTACK ON ARJUN FAMILY

ചുമത്തിയിരിക്കുന്നത് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ്. ഇന്ന് അർജുന്‍റെ കുടുംബത്തിന്‍റെ മൊഴി എടുക്കും.

SHIRUR LANDSLIDE ARJUN DEATH  ARJUN FAMILY AGAINST LORRY OWNER  FIR AGAINST LORRY OWNER MANAF  CYBER ATTACK AGAINST ARJUN FAMILY
FIR IN CYBER ATTACK AGAINST ARJUN'S FAMILY (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 4, 2024, 9:50 AM IST

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെ ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിൽ പ്രചാരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാനാണ് പൊലീസ് നീക്കം. സൈബർ ആക്രമണങ്ങൾക്കെതിരെ ഇന്നലെയാണ് അർജുന്‍റെ സഹോദരി അഞ്ജു കമ്മീഷണർക്ക് പരാതി നൽകിയത്.

സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആരോപണത്തിന് പുറകെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. വൈകാരികമായ പ്രതികരണങ്ങള്‍ നടത്തിയതിന് ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് മാപ്പു പറഞ്ഞിരുന്നു. പരസ്യ വിമർശനം അവസാനിപ്പിച്ചെന്നും തങ്ങൾക്ക് പറയാനുള്ളത് പുറം ലോകത്തോട് പറഞ്ഞ് കഴിഞ്ഞെന്നും ജിതിനും വ്യക്തമാക്കി.

അതിനിടെ മനാഫിനെ ഇന്ന് മഞ്ചേരിയിൽ ആദരിക്കുന്നുണ്ട്. വൈകീട്ട് 6.30 ന് നടക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് ഗാനമേളയുമുണ്ട്. മരണം ആഘോഷമാക്കുകയാണോ എന്ന ചോദ്യമാണ് ഇതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Also Read: 'അര്‍ജുന്‍റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു, തെരച്ചിലിനിടെ മുതലെടുപ്പ് നടത്തിയിട്ടില്ല': മനാഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.