ETV Bharat / state

മുപ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നാണ് ഉത്പന്നങ്ങൾ പിടികൂടിയത്. 18 ചാക്ക് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളും 150 ഗ്രാം കഞ്ചാവും വാഹനത്തിൽ നിന്നും കണ്ടെത്തി.

vProhibited tobacco products seized Alappuzha  tobacco products seized Alappuzha  Alappuzha case  നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി  ആലപ്പുഴയില്‍ പുകയിലെ ഉല്‍പ്പന്നം പിടികൂടി  പുകയില ഉത്പന്നങ്ങൾ പിടികൂടി വാര്‍ത്ത  ആലപ്പുഴ വാര്‍ത്ത
മുപ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
author img

By

Published : Oct 21, 2020, 5:48 PM IST

Updated : Oct 21, 2020, 6:13 PM IST

ആലപ്പുഴ: ഇരവുകാട് ഭാഗത്ത്‌ 30 ലക്ഷം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നാണ് ഉത്പന്നങ്ങൾ പിടികൂടിയത്. വിപണിയിൽ ഏകദേശം 30 ലക്ഷം രൂപയോളം വില വരുമെന്ന് എക്സൈസ് പറഞ്ഞു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വാഹനം കസ്‌റ്റഡിയിലെടുത്ത് പരിശോധിച്ചത്. 18 ചാക്ക് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളും 150 ഗ്രാം കഞ്ചാവും വാഹനത്തിൽ നിന്നും കണ്ടെത്തി.

മുപ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

അനധികൃതമായി പാർക്ക് ചെയത് മാരുതി വാനിനെകുറിച്ച് നാട്ടുകാരാണ് എക്സൈസിന് വിവരം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വാഹനത്തിന്‍റെ നമ്പർ പിന്തുടർന്ന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് മാഫിയക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാനും പ്രതികളെ പിടികൂടാനും പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Last Updated : Oct 21, 2020, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.