ആലപ്പുഴ: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികളില്‍ വന്‍ തിരക്ക്. ഉച്ചയ്ക്കുള്ള പ്രത്യേക പ്രാര്‍ഥനക്ക് (ജുമുഅ) കുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ വളരെ നേരത്തെ തന്നെ എത്തി. ഖുര്‍ആന്‍ അവതീര്‍ണമായ സവിശേഷമായ രാത്രി റമദാനിലെ അവസാനത്തെ പത്തിലാണെന്നാണ് വിശ്വാസം. ഈ രാത്രി ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് തിട്ടപ്പെടുത്താനാവത്ത പ്രതിഫലമാണ് ദൈവം നല്‍കുകയെന്നാണ് ഇസ്ലാമിക വിശ്വാസം. ആയിരം മാസത്തെക്കാള്‍ പുണ്യമുള്ള രാവാണ് ആ രാത്രിയെന്ന് ഖുര്‍ആനില്‍ പറയുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ആ രാത്രിയുടെ പേര്. എല്ലാ മനുഷ്യരുടെയും ഒരു വര്‍ഷത്തേക്കുള്ള വിധി നിര്‍ണയിക്കുന്നത് ലൈലത്തുല്‍ ഖദ്റിലാണെന്ന് ഖുര്‍ആന്‍ പറയുന്നു.
റമദാനിലെ അവസാന വെള്ളിയാഴ്ച ഭക്തിനിര്‍ഭരമാക്കി വിശ്വാസികള്‍ - ലൈലത്തുൽ ഖദിർ
ഇപ്രാവശ്യം റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും 27ആം രാവും ഒരുമിച്ച് വന്നത് വിശ്വാസികളെ കൂടുതല്‍ ആവേശത്തിലാക്കി
ആലപ്പുഴ: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികളില്‍ വന്‍ തിരക്ക്. ഉച്ചയ്ക്കുള്ള പ്രത്യേക പ്രാര്‍ഥനക്ക് (ജുമുഅ) കുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ വളരെ നേരത്തെ തന്നെ എത്തി. ഖുര്‍ആന്‍ അവതീര്‍ണമായ സവിശേഷമായ രാത്രി റമദാനിലെ അവസാനത്തെ പത്തിലാണെന്നാണ് വിശ്വാസം. ഈ രാത്രി ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് തിട്ടപ്പെടുത്താനാവത്ത പ്രതിഫലമാണ് ദൈവം നല്‍കുകയെന്നാണ് ഇസ്ലാമിക വിശ്വാസം. ആയിരം മാസത്തെക്കാള്‍ പുണ്യമുള്ള രാവാണ് ആ രാത്രിയെന്ന് ഖുര്‍ആനില്‍ പറയുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ആ രാത്രിയുടെ പേര്. എല്ലാ മനുഷ്യരുടെയും ഒരു വര്‍ഷത്തേക്കുള്ള വിധി നിര്‍ണയിക്കുന്നത് ലൈലത്തുല്‍ ഖദ്റിലാണെന്ന് ഖുര്‍ആന്‍ പറയുന്നു.
Body:പുണ്യകർമങ്ങൾക്ക് ആയിരം മാസത്തേക്കാൾ പ്രതിഫലം കൽപ്പിക്കുന്ന ലൈലത്തുൽ ഖദിർ (വിധി നിർണയ രാവ്) ആവാൻ സാധ്യതയുള്ള ദിവസമാണ് ഇരുപത്തിയേഴാം രാവ്. അതേ ദിവസം തന്നെ റംസാനിലെ അവസാന വെള്ളിയും വന്നു എന്നതാണ് ആണ് ഈ വർഷത്തെ റംസാനിലെ പ്രത്യേകത. അതുകൊണ്ടുതന്നെ പ്രാർത്ഥനാ കർമങ്ങളിൽ കൂടുതൽ കർമ്മനിരതരാകാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസ സമൂഹം.
നോമ്പ് തുറന്ന ശേഷം പ്രാർത്ഥനയിൽ മുഴുകി പലരും രാത്രിയിൽ പള്ളിയിൽ തന്നെ കഴിച്ചുകൂട്ടും. പള്ളിയിൽ ഇഅത്തിക്കാഫ് ഇരിക്കൽ (ഭജനമിരിക്കൽ) കൂടുതൽ പ്രതിഫലം കിട്ടുന്ന കർമ്മമായാണ് പ്രവാചകൻ പഠിപ്പിച്ചത്.
Conclusion:റംസാൻ അവസാന പത്തിലേക്ക് കടന്നതോടെ സക്കാത്ത് വിതരണത്തിനും ദാനധർമ്മങ്ങൾക്കും കൂടുതൽ പരിഗണനയാണ് ഇസ്ലാം മതവിശ്വാസികൾ നടക്കുന്നത്. ഒരു മാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വ്രതശുദ്ധിയുമായി പെരുന്നാൾ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇസ്ലാം മതവിശ്വാസികൾ.