ETV Bharat / state

തോട്ടപ്പള്ളിയിലെ ഖനനം: പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനമെന്ന് ടി.എൻ പ്രതാപൻ എംപി

തോട്ടപ്പള്ളിയിലേത് പൂർണ്ണമായും ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. മണൽമാഫിയയെ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ടി.എൻ പ്രതാപൻ എംപി ആരോപിച്ചു.

THOTTAPPALLY  T N PRATHAPAN  തോട്ടപ്പള്ളി  തോട്ടപ്പള്ളിയിലെ ഖനനം  ടി.എൻ പ്രതാപൻ  ടി.എൻ പ്രതാപൻ എം.പി
തോട്ടപ്പള്ളിയിലെ ഖനനം: പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനമെന്ന് ടി.എൻ പ്രതാപൻ
author img

By

Published : Jun 21, 2020, 9:57 PM IST

ആലപ്പുഴ: പരിസ്ഥിതി നിയമം ലംഘിച്ചുകൊണ്ടാണ് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നടക്കുന്നതെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ചെയർമാൻ ടി.എൻ പ്രതാപൻ എം.പി. തോട്ടപ്പള്ളിയിലേത് പൂർണ്ണമായും ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൊഴിയുടെ വീതികൂട്ടുന്നു എന്ന് പറഞ്ഞു സർക്കാർ നടത്തുന്നത് കരിമണൽ ഖനനമാണ്. മണൽമാഫിയയെ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ടി.എൻ പ്രതാപൻ ആരോപിച്ചു.

തോട്ടപ്പള്ളിയിലെ ഖനനം: പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനമെന്ന് ടി.എൻ പ്രതാപൻ

തോട്ടപ്പള്ളിയിലേതുൾപ്പടെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ. തീരദേശത്തെ സംരക്ഷിക്കേണ്ടതിന് പകരം തീരദേശ മേഖലയെ നാശത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേത്. ഇത് തിരുത്തി ജനക്ഷേമത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളണമെന്നും തോട്ടപ്പള്ളിയിൽ നടത്തി വരുന്ന നടപടി നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും ടി.എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.