ETV Bharat / state

ബദൽ ഊർജ മാർഗങ്ങളുടെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തണം: പി.പി ചിത്തരഞ്ജൻ

കെ.എസ്.ഇ.ബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂളിൽ സ്ഥാപിച്ച 20 കെ.വി സൗരോജ നിലയത്തിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author img

By

Published : Jan 12, 2022, 10:51 PM IST

PP Chittaranjan MLA Kanichukulangara  PP Chittaranjan MLA about Power consumption alappuzha  വൈദ്യുതി ഉപയോഗം കുറച്ച് ബദൽ ഊർജ മാർഗങ്ങൾ  പിപി ചിത്തരഞ്ജൻ എംഎൽഎ
വൈദ്യുതി ഉപയോഗം കുറച്ച് ബദൽ ഊർജ മാർഗങ്ങളുടെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തണം: പി.പി ചിത്തരഞ്ജൻ എംഎൽഎ

ആലപ്പുഴ : വൈദ്യുതി ഉപയോഗം പരമാവധി കുറച്ചുകൊണ്ട് മറ്റ് ബദൽ ഊർജ മാർഗങ്ങളുടെ ആവശ്യകത സമൂഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും പുതിയ കാലഘട്ടത്തിന് അനുസൃതമായി പ്രകൃതിസൗഹൃദമായ ഊർജ സ്രോതസുകളെ പ്രയോജനപ്പെടുത്തണമെന്നും പി.പി ചിത്തരഞ്ജൻ എം.എൽ.എ. കെ.എസ്.ഇ.ബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂളിൽ സ്ഥാപിച്ച 20 കെ.വി സൗരോജ നിലയത്തിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് വൈദ്യുതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ആളുകളെ ബോധ്യപ്പെടുത്തി, അനാവശ്യമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുവാനും കുറയ്ക്കുവാനും സാധിക്കണം. സൗരോജത്തിൽ നിന്നുൾപ്പെടെ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തി, പുതിയ കാലത്തിനനുസൃതമായി വൈദ്യുതി ഉത്പാദനവും ഉപയോഗവും കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോയാൽ മാത്രമേ ഇതിന് കഴിയു എന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

ALSO READ: അഭിമാനം, ലക്ഷ്യം സ്പേസ് മേഖലയുടെ വിപുലീകരണം: എസ് സോമനാഥ്

കേരളത്തിൽ മുമ്പ് പവർകട്ട് ഒരു തടുർസംഭവമായിരുന്നു. എന്നാൽ 2016ൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരിക്കൽ പോലും പവർകട്ടും ലോഡ് ഷെഡിങും ഉണ്ടായിട്ടില്ലെന്നും ഇത് തുടർന്നും ഉണ്ടാവണമെങ്കിൽ വൈദ്യുതിയുടെ ദുരപയോഗം കാര്യക്ഷമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുദർശനാ ഭായ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മിനിമോൾ, സ്‌കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എസ്. സുജിഷ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.