ആലപ്പുഴ: ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലിറങ്ങിയ പോളിടെക്‌നിക് വിദ്യാർഥിയെ കാണാതായി. ഒറ്റമശേരി ചിങ്കുതറയിൽ ടെൻസിൻ്റെ മകൻ അജയിനെയാണ് കാണാതായത്. ചേർത്തല ഒറ്റമശ്ശേരി കടപ്പുറത്താണ് സംഭവം. തീരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ ഇറങ്ങിയപ്പോൾ കൂറ്റൻ തിരമാലയിൽ അകപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചേർത്തല പോളിടെക്‌നിക് കോളജിലെ വിദ്യാർഥിയാണ് അജയ്.
വിദ്യാർഥിയെ കടലിൽ കാണാതായി - ചേർത്തല പോളിടെക്‌നിക് വിദ്യാർഥി
ചേർത്തല പോളിടെക്‌നിക് കോളജിലെ വിദ്യാർഥി അജയിനെയാണ് കടലിൽ കാണാതായത്
പോളിടെക്‌നിക്