ETV Bharat / state

കയർ ഫാക്‌ടറി നശിപ്പിക്കാൻ ശ്രമമെന്ന് പരാതി - തിരി ഇടക്ക് അണഞ്ഞ് പോയ ി

കയർ ഉൽപ്പന്നങ്ങളുടെ പുറത്ത് പെട്രോൾ നിറച്ച പ്ലാസ്റ്റിക് കവറും, അതിന് മുകളിൽ കരിമരുന്നും പൊതിഞ്ഞ് വച്ചതായി കണ്ടെത്തി. അതിൽ നിന്നും പുറത്തേക്ക് കത്തിച്ച് വച്ചിരുന്ന തിരി ഇടക്ക് അണഞ്ഞ് പോയ നിലയിലാണ്.

PERTOL  BOMB  കയർ ഫാക്‌ടറി  നശിപ്പിക്കാൻ ശ്രമം  കയർ ഉൽപ്പന്നം  തിരി ഇടക്ക് അണഞ്ഞ് പോയ ി  പൊലീസിൽ വിവരം അറിയിച്ചു
കയർ ഫാക്‌ടറി നശിപ്പിക്കാൻ ശ്രമം
author img

By

Published : Apr 7, 2020, 2:05 PM IST

ആലപ്പുഴ: കയർ ഫാക്‌ടറി തീവെച്ച് നശിപ്പിക്കാൻ ശ്രമം. പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിൽ പാണ്ടങ്ങനേഴത്ത്
ഷാജിയുടെ വീട്ടിലെ കയർ ഫാക്‌ടറിയാണ് കഴിഞ്ഞ രാത്രി തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത്. ചേർത്തലക്കടുത്ത് പള്ളിപ്പുറത്താണ് സംഭവം.

കയർ ഉൽപ്പന്നങ്ങളുടെ പുറത്ത് പെട്രോൾ നിറച്ച പ്ലാസ്റ്റിക് കവറും, അതിന് മുകളിൽ കരിമരുന്നും പൊതിഞ്ഞ് വച്ചതായി കണ്ടെത്തി. അതിൽ നിന്നും പുറത്തേക്ക് കത്തിച്ച് വച്ചിരുന്ന തിരി ഇടക്ക് അണഞ്ഞ് പോയ നിലയിലാണ്. തിരികെട്ട് പോയതിനാൽ വലിയ ദുരന്തം ഒഴിവായി. വലിയ തോതിലുള്ള കയറുൽപ്പന്നങ്ങളും കയറും ഇവിടെയുണ്ടായിരുന്നു.

രാവിലെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.