ETV Bharat / state

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ  പ്രകടനം

author img

By

Published : Jan 3, 2020, 2:40 AM IST

Updated : Jan 3, 2020, 7:17 PM IST

ലജ്‌നത്തുൽ മുഹമ്മദിയയുടെയും, വിവിധ മഹല്ല്കളുടെയും നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. ആസാദി മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ ഉൾപ്പടെയുളളവരാണ് പ്രകടനത്തിൽ അണിനിരന്നത്.

peoples march against CAA  പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ പടുകൂറ്റൻ പ്രകടനം  latest alappuzha
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ  പ്രകടനം

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ വന്‍ പ്രകടനം സംഘടിപ്പിച്ചു. ലജ്‌നത്തുൽ മുഹമ്മദിയയുടെയും, വിവിധ മഹല്ല് കളുടെയും നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. ദേശീയ പതാകയും, ത്രിവർണ്ണ ബാനറുമേന്തി നടത്തിയ പ്രകടനം ജില്ലയ്ക്ക് വേറിട്ട അനുഭവമായി. ആസാദി മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ ഉൾപ്പടെയുളളവരാണ് പ്രകടനത്തിൽ അണിനിരന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ പ്രകടനം

അമ്പലപ്പുഴ താലൂക്ക് അടിസ്ഥാനത്തിലായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നതെങ്കിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഏകദേശം രണ്ടര ലക്ഷത്തോളം ആളുകളാണ് ബഹുജന മാർച്ചിൽ അണിനിരന്നത് എന്നാണ് വിലയിരുത്തൽ. നാഗരാതിർത്തിയായ കളർകോട് നിന്നാരംഭിച്ച പ്രകടനം നഗര ചത്വരത്തിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗവും നടന്നു. വിവിധ മത - സാംസ്കാരിക - രാഷ്ട്രീയ - ബഹുജന കക്ഷി നേതാക്കൾ പങ്കെടുത്തു.

Intro:Body:ത്രിവർണ്ണ പതാക ശിരസ്സിലേന്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ പടുകൂറ്റൻ പ്രകടനം

ആലപ്പുഴ : ദേശഭക്തി വിളിച്ചോതി ത്രിവർണ്ണ പതാകയും ശിരസ്സിലേന്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ പടുകൂറ്റൻ പ്രകടനം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലജ്നത്തുൽ മുഹമ്മദിയയുടെയും, വിവിധ മഹല്ല് കളുടെയും നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. ദേശസ്നേഹത്തിന്റെ പ്രതീകമായി ദേശീയ പതാകയും, പട്കൂറ്റൻ ത്രിവർണ്ണ ബാനറും ഏന്തി നടത്തിയ പ്രകടനം ജില്ലയ്ക്ക് വേറിട്ട അനുഭവമായി. ആസാദി മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർത്ഥികൾ ഉൾപ്പടെയുളളവരാണ് പ്രകടനത്തിൽ അണിനിരന്നത്.

അമ്പലപ്പുഴ താലൂക്ക് അടിസ്ഥാനത്തിലായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത് എങ്കിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഏകദേശം രണ്ടര ലക്ഷത്തോളം ആളുകളാണ് ബഹുജന മാർച്ചിൽ അണിനിരന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത്രയേറെ ആളുകൾ ഒരുമിച്ച് അണിനിരന്ന കൂറ്റൻ പ്രകടനം ആലപ്പുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. നാഗരാതിർത്തിയായ കളർകോട് നിന്നാരംഭിച്ച പ്രകടനം ആലപ്പുഴ നഗരത്തിലൂടെ പ്രകടനമായി നഗരചത്വരത്തിൽ സമാപിച്ചു. തുടർന്ന് നഗരത്തിൽ പ്രതിഷേധ യോഗവും നടന്നു. വിവിധ മത - സാംസ്കാരിക - രാഷ്ട്രീയ - ബഹുജന കക്ഷി നേതാക്കൾ നേതൃത്വം നൽകി.Conclusion:
Last Updated : Jan 3, 2020, 7:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.