ആലപ്പുഴ: കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട്ടിലെ രാമങ്കരിയിൽ ചിത്രകാരന്മാരുടെ ഐക്യദാർഢ്യ സമരം. വിവിധ കർഷക സംഘടനകളുടെയും നെല്ലുല്‍പ്പാദക-സംഭരണ സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഐക്യദാർഢ്യ സമരത്തിന്‍റെ ഭാഗമായാണ് ചിത്രകാരന്മാരും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഡിസംബർ 9 മുതൽ ആരംഭിച്ച സമരത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണ് പങ്കെടുക്കുന്നത്. രാജ്യത്തെ കർഷകരുടെ വിഷയങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ആലപ്പുഴയിൽ സമരം സംഘടിപ്പിച്ചിട്ടുള്ളതെന്നും ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് എല്ലാവിധ പിന്തുണ നൽകുന്നതായും സമര സമിതി നേതാക്കൾ പറഞ്ഞു.