ആലപ്പുഴ : ആലപ്പുഴ തകഴിയിൽ നെൽകർഷകൻ ആത്മത്യ ചെയ്‌തു (Alappuzha famer suicide). 20 വർഷത്തിൽ ഏറെയായി കൃഷിചെയ്‌തിരുന്ന പ്രസാദ് ആണ് ആത്മഹത്യ ചെയ്‌തത് (Alappuzha). കൃഷിയില്‍ പരാജയപ്പെട്ടു എന്ന് ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. കടബാധ്യതയാണ് (debt) ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്നാണ് സൂചന.
വായ്‌പയ്ക്കായി ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല. പിആര്‍എസ് കുടിശിക ചൂണ്ടിക്കാട്ടിയാണ് വായ്‌പ നിഷേധിച്ചത്. പിആര്‍എസ് കുടിശിക സര്‍ക്കാര്‍ അടയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. താനില്ലാതെ വന്നാല്‍ തന്‍റെ കുടുംബത്തിന് ഒരു പ്രശ്‌നവും വരാതെ നോക്കിക്കൊള്ളണമെന്നും പ്രസാദ് ഫോണില്‍ പറയുന്നുണ്ട്.
ബിഎംഎസ് തകഴി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, ഭാരതീയ കിസാൻ സംഘ് ജില്ല പ്രസിഡന്‍റ്, അയ്യപ്പ സേവ സംഘം കുന്നുമ്മല്‍ ശാഖ പ്രസിഡന്‍റ് എന്നീ ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു കെജി പ്രസാദ് ( K G Prasad). ആര്‍എസ്എസ് കുന്നുമ്മ ശാഖ കാര്യവാഹക്, തകഴി ശ്രീധർമ്മശാസ്‌താ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821