ETV Bharat / state

പൊതുമരാമത്ത് മന്ത്രിയെ ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ്

author img

By

Published : Mar 10, 2020, 10:48 PM IST

Updated : Mar 10, 2020, 11:32 PM IST

ആലപ്പുഴ ബൈപ്പാസ് നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ്.

പൊതുമരാമത്ത് മന്ത്രിയെ ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് opposition leader critises minister of public works minister of public works ആലപ്പുഴ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍
പൊതുമരാമത്ത് മന്ത്രിയെ ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഇപ്പോൾ പണിയൊന്നുമില്ലാത്ത കാലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം കിഫ്ബി വഴി ധനമന്ത്രി തോമസ് ഐസക് ചെയ്തോളും. കണക്കെഴുത്ത് ജോലി മാത്രമാണ് ഇപ്പോൾ പൊതുമരാത്ത് മന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.

ആലപ്പുഴ ബൈപ്പാസ് നിർമാണത്തിൽ അപാകതയുണ്ടെന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പരാമർശം. ആലപ്പുഴ ബൈപ്പാസ് നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം പണിഞ്ഞ അതേ കമ്പനി തന്നെയാണ് ആലപ്പുഴ ബൈപ്പാസും പണിതത്. രണ്ടിന്‍റെയും കാര്യം ഇപ്പോള്‍ ഏറെക്കുറെ ഒരുപോലെയാണ്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ സംബന്ധിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Mar 10, 2020, 11:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.